പി.എഫ്.എ അവാര്‍ഡ്; മൂന്ന് ലെസ്റ്റര്‍ താരങ്ങള്‍ക്ക് നോമിനേഷന്‍

ലണ്ടന്‍: ഇംഗ്ളീഷ് ഫുട്ബാളിലെ മികച്ച താരങ്ങള്‍ക്കുള്ള പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്‍ അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ മൂന്ന് ലെസ്റ്റര്‍ താരങ്ങള്‍. ആറു പേരുടെ പട്ടികയിലാണ് ജാമി വാര്‍ഡി, റിയാദ് മെഹ്റസ്, ഗോളോ കാന്‍െറ എന്നിവര്‍ ഇടം നേടിയത്. വമ്പന്മാരെ അട്ടിമറിച്ച് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ലെസ്റ്ററിനെ ഒന്നാമതത്തെിച്ചതാണ് ഇവര്‍ക്ക് പട്ടികയിലിടം നല്‍കാന്‍ കാരണം. ആഴ്സനലിന്‍െറ മെസ്യൂത് ഓസില്‍, വെസ്റ്റ്ഹാം മിഡ്ഫീല്‍ഡര്‍ ദിമിത്രി പായെറ്റ്, ടോട്ടന്‍ഹാമിന്‍െറ ഹാരി കെയ്ന്‍ എന്നിവരാണ് മറ്റു മൂന്നു പേര്‍. വിജയികളെ ഏപ്രില്‍ 24ന് പ്രഖ്യാപിക്കും. ചെല്‍സിയുടെ എഡന്‍ ഹസാഡായിരുന്നു കഴിഞ്ഞ സീസണിലെ മികച്ച താരം. സീസണില്‍ 20 ഗോളുകളാണ് വാര്‍ഡി നേടിയത്. പ്രതിരോധനിരയില്‍ മിന്നുന്ന പ്രകടനമായിരുന്നു കാന്‍െറയുടേത്.
യുവതാരങ്ങളുടെ പട്ടികയില്‍ ഡെലി അല്ലി, ഹാരികെയ്ന്‍ (ടോട്ടന്‍ഹാം), ജാക് ബട്ലാന്‍റ് (സ്റ്റോക്), ഫിലിപ് കൗടീന്യോ (ലിവര്‍പൂള്‍), റൊമിലു ലുകാകു, റോസി ബാര്‍ക്ളെ (എവര്‍ടന്‍) എന്നിവര്‍ ഇടം നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.