മാഡ്രിഡിൽ ബാഴ്സവധം; അത്ലറ്റിക്കോ, ബയേൺ സെമിയിൽ

മഡ്രിഡ്: ക്ലബ് ഫുട്ബാളിൻെറ രാജാക്കന്മാരെയറിയാനുള്ള ടൂർണമെൻറിൽ നിന്നും സ്പാനിഷ് വമ്പന്മാരായ ബാഴ്സലേണ പുറത്ത്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്‍െറ രണ്ടാംപാദത്തില്‍ അത്ലറ്റികോ മഡ്രിഡാണ് ബാഴ്സയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചത്. അത്ലറ്റിക്കോ മുന്നേറ്റ നിരയുടെ നായകൻ ഗ്രീസ്മാനാണ് കാറ്റലൻ സംഘത്തെ പുറത്താക്കി അട്ടിമറി നടത്തിയത്. ആദ്യപാദത്തില്‍ 2-1ന് നേടിയ ജയത്തിന്‍െറ മുന്‍തൂക്കവുമായി ഇറങ്ങിയ ബാഴ്സ അത്ലറ്റിക്കോയുടെ സ്റ്റേഡിയത്തിൽ വിയർക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 3-2 എന്ന സ്കോറിനായിരുന്നു അത്ളറ്റിക്കോയുടെ വിജയം.

36ാം മിനിറ്റിൽ ഹെഡറിലൂടെയും 88ാം മിനിട്ടിൽ പെനാൽട്ടിയിലൂടെയുമാണ് ഫ്രഞ്ച് താരം ബാഴ്സ വല കുലുക്കിയത്. ന്യൂകാംപിലെ വിജയത്തിൻെറ പകിട്ടും ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്സ മാഡ്രിഡിൽ അടിപതറുന്ന കാഴ്ചയോടെയാണ് സ്റ്റേഡിയമുണർന്നത്. കേളികേട്ട ബാഴ്സ പ്രതിരോധ നിരയെ അതിവിദഗ്ദമായി കബളിപ്പിച്ചാണ് ഗ്രീസ്മാൻ ഒന്നാം ഗോൾ ഹെഡറിലൂടെ നേടിയത്. ബാഴ്സയുടെ ത്രിമൂർത്തികളായ എം.എൻ.എസ് മുന്നേറ്റ നിര അത്ലറ്റിക്കോ പ്രതിരോധ നിരയിൽ തട്ടി ഉടഞ്ഞു. എപ്പോഴും പന്തെത്തിച്ച് കോകെയും അന്‍േറായ്ന്‍ ഗ്രീസ്മാനും ബാഴ്സ ഗോൾമുഖത്ത്  ഭീതി സൃഷ്ട്ച്ചിരുന്നു. ഗ്രീസ്മാൻ തന്നെയായിരുന്നു അത്ലറ്റിക്കോ മുന്നേറ്റത്തെ നയിച്ചിരുന്നത്. ഒന്നാം ഗോളിന് പിറകെ ബാഴ്സ പ്രതിരോധം ഗ്രീസ്മാനെ പൂട്ടാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 88ാം മിനുട്ടിൽ ഇനിയസ്റ്റയുടെ പിഴവിൽ നിന്നും ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഗ്രീസ് മാൻ ബാഴ്സ വധം പൂർത്തിയാക്കി. 

പെനാൽട്ടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റഫറിയുമായി വാഗ്വാദത്തിലേർപ്പെട്ട ബാഴ്സ താരങ്ങൾ
 


ലാ ലിഗയില്‍ ഒമ്പത് പോയന്‍റിന്‍െറ ലീഡുമായി ഒന്നാമതായിരുന്ന ബാഴ്സക്ക് ഇപ്പോള്‍ ഒരു പോയന്‍റിന്‍െറ മുന്‍തൂക്കം മാത്രമാണുള്ളത്. എല്‍ ക്ലാസികോയില്‍ റയല്‍ മഡ്രിഡിനോട് തോറ്റ ശേഷം ശനിയാഴ്ച റയല്‍ സൊസീഡാഡിനോട് ഒരു ഗോളിനും തോറ്റു. വിയ്യാ റയലുമായി 2-2ന് സമനില കുരുങ്ങുകയും ചെയ്തു. ലൂയി സുവാരസിന്‍െറ ഇരട്ടഗോളുകളാണ് ആദ്യപാദത്തില്‍ ബാഴ്സക്ക് ജയം സമ്മാനിച്ചത്. അത്ലറ്റികോയുടെ ഫെര്‍ണാണ്ടോ ടോറസ് ആദ്യം ഗോള്‍ നേടി ബാഴ്സയെ ഞെട്ടിച്ചെങ്കിലും പിന്നീട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.

Full View

മറ്റൊരു മത്സരത്തിൽ പോര്‍ച്ചുഗീസ് ടീം ബെന്‍ഫികയെ സമനിലയിൽ പൂട്ടി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് സെമിയിലേക്ക് കുതിച്ചു. ബെന്‍ഫികയുടെ തട്ടകമായ ലിസ്ബണിൽ നടന്ന മത്സരത്തിൽ 27ാം മിനിട്ടിൽ മെക്സിക്കൻ താരം റൗൾ ജിമനെസാണ് ബെൻഫിക്കയുടെ ആദ്യഗോൾ നേടിയത്.  38ാം മിനിട്ടിൽ അർതുറോ വിദാലിലൂട ബയേൺ തിരിച്ചടിച്ചു. 52ാം മിനിട്ടിൽ തോമസ് മുള്ളറിലുടെ ജർമനി മുന്നിലെത്തി. 76ാം മിനിട്ടിൽ താലിസ്കയാണ് ബെൻഫിക്കയുടെ സമനില ഗോൾ നേടിയത്. ആദ്യപാദത്തില്‍ 1-0ന് ബയേണിനായിരുന്നു ജയം. ആദ്യപാദത്തിലെ വിജയത്തിൻെറ മുൻതൂക്കത്തിലാണ് ജർമൻസംഘം സെമിയിലെക്കെത്തിയത്. അര്‍ടുറോ വിദാലിന്‍െറ ഗോളിലായിരുന്നു ആദ്യപാദത്തില്‍ ബെന്‍ഫികക്കെതിരെ ബയേണിന്‍െറ ജയം. പരിക്കു കാരണം അര്‍യന്‍ റോബനും ജെറോം ബോടെങ്ങും ബയേണ്‍ നിരയില്‍ ഉണ്ടായിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.