ചാമ്പ്യന്‍സ് ലീഗ് സെമി:സിറ്റി x റയല്‍, ബയേണ്‍ x അത്ലറ്റികോ

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മഡ്രിഡിനെയും അത്ലറ്റികോ മഡ്രിഡ് -ബയേണ്‍ മ്യൂണിക്കിനെയും നേരിടും. ആദ്യപാദ സെമി മത്സരങ്ങള്‍ ഈ മാസം 26, 27നും, രണ്ടാം പാദം മേയ് മൂന്ന്, നാലിനും നടക്കും. 28ന് ഇറ്റലിയിലെ മിലാനിലാണ് ഫൈനല്‍ പോരാട്ടം. ചരിത്രത്തിലാദ്യമായി സെമിയിലിടം നേടിയ സിറ്റി ക്വാര്‍ട്ടറില്‍ പി.എസ്.ജിയെയും (ഇരു പാദങ്ങളിലുമായി 3-2), റയല്‍ മഡ്രിഡ് വോള്‍ഫ്സ്ബുര്‍ഗിനെയും (3-2), ബയേണ്‍ മ്യൂണിക് പോര്‍ചുഗല്‍ ക്ളബ് ബെന്‍ഫികയെയും (3-2), അത്ലറ്റികോ മഡ്രിഡ്-ബാഴ്സലോണയെയും (3-2) തോല്‍പിച്ചാണ് അവസാന നാലു പേരുടെ അങ്കത്തിനിടം നേടിയത്. കടുത്ത വെല്ലുവിളിയെന്നാണ് സെമി ഡ്രോക്കുപിന്നാലെ സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.