ഐ.എസ്.എല്‍: അലക്സാന്ദ്രെ ബോര്‍ജസ് മുംബൈ സിറ്റി കോച്ച്

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ മുംബൈ സിറ്റി എഫ്.സി പരിശീലകനായി മുന്‍ കോസ്റ്ററീകന്‍ സൂപ്പര്‍താരം അലക്സാന്ദ്രെ ബോര്‍ജസ് വരുന്നു. രണ്ടു തവണ കോസ്റ്ററീകന്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും 2002, 2006 ഫിഫ ലോകകപ്പുകളില്‍ കളിക്കാന്‍ യോഗ്യത നേടിക്കൊടുക്കുകയും ചെയ്ത ബോര്‍ജസ് അഞ്ചു വര്‍ഷത്തോളം ദേശീയ ടീമിലെ മധ്യനിര താരവുമായിരുന്നു. കളിക്കാരനായും പരിശീലകനായും പേരെടുത്താണ് 56ാം വയസ്സില്‍ ഇന്ത്യന്‍ മണ്ണിലത്തെുന്നത്. 
1985 മുതല്‍ 90 വരെ ദേശീയ ടീമില്‍ കളിച്ച ബോര്‍ജസ്, 1994ലാണ് പരിശീലക വേഷത്തില്‍ അരങ്ങേറുന്നത്. കോസ്റ്ററീകന്‍ ക്ളബുകളില്‍ തുടങ്ങിയ കരിയര്‍ ദേശീയ ടീമും കടന്ന് ഏഷ്യന്‍ ടീമുകളിലുമത്തെി. ഇന്ത്യയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നായിരുന്നു ബോര്‍ജസിന്‍െറ പ്രതികരണം. ‘ഏഷ്യയില്‍ വിവിധ ക്ളബുകള്‍ക്കായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഇന്ത്യയിലെ ഫുട്ബാളിന്‍െറ വളര്‍ച്ചയെകുറിച്ച് ഏറെ കേട്ടിരുന്നു. അതിന്‍െറ ഭാഗമാവുമ്പോള്‍ വെല്ലുവിളിയോടെയാണ് പുതിയ ജോലി ഏറ്റെടുക്കുന്നത്. വരാനിരിക്കുന്നത് മുംബൈയുടെ മികച്ച സീസണാവും’ -ക്ളബ് പുറത്തിറക്കിയ കുറിപ്പില്‍ ബോര്‍ജസ് വ്യക്തമാക്കി. കോസ്റ്ററീക ദേശീയ ടീമംഗവും ലാ ലിഗ ക്ളബ് ഡിപൊര്‍ടിവോ ലാ കൊരൂന താരവുമായ സെല്‍സോ ബോര്‍ജസ് ഇദ്ദേഹത്തിന്‍െറ മകനാണ്. നികോളസ് അനല്‍ക, റോബര്‍ടോ പിറസ് തുടങ്ങിയ ലോകതാരങ്ങളുണ്ടായിട്ടും കഴിഞ്ഞ രണ്ടു സീസണിലും മുംബൈക്ക് പ്ളേ ഓഫിലത്തൊന്‍ കഴിഞ്ഞിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.