ലണ്ടന്‍: അധികസമയത്തേക്ക് കളി നീളാനിരിക്കേ ഫ്രഞ്ച് താരം ആന്‍റണി മാര്‍ഷലിന്‍െറ ഗംഭീര ഗോളില്‍ എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒമ്പതു വര്‍ഷത്തിനുശേഷം ഫൈനല്‍ പ്രവേശം. പൊരുതിക്കളിച്ച എവര്‍ട്ടനെ 2-1ന് കീഴടക്കിയാണ് പ്രീമിയര്‍ ലീഗില്‍ കിരീടപ്രതീക്ഷ കൈവിട്ട യുനൈറ്റഡ് എഫ്.എ കപ്പിന്‍െറ കലാശപ്പോരിന് അര്‍ഹരായത്. 34ാം മിനിറ്റില്‍ മറൗനേ ഫെല്ലയ്നിയുടെ ഗോളില്‍ യുനൈറ്റഡാണ് മുന്നിലത്തെിയത്. എന്നാല്‍, 75ാം മിനിറ്റില്‍ ക്രിസ് സ്മാലിങ് എവര്‍ട്ടന് ഒരു ഗോള്‍ ദാനം ചെയ്തതോടെ യുനൈറ്റഡ് പരുങ്ങലിലായി. എന്നാല്‍, ഇഞ്ചുറി സമയത്ത് മാര്‍ഷല്‍ നേടിയ ഗോള്‍ ആയിരക്കണക്കിന് യുനൈറ്റഡ് കാണികളെ ആവേശത്തിലാഴ്ത്തി. ആന്‍ഡര്‍ ഹെരേയുടെ പാസില്‍ നിന്നായിരുന്നു പൊന്നുംവിലയുള്ള ഗോള്‍ പിറവിയെടുത്തത്. നിര്‍ണായക ഗോളിനുശേഷം അതിരുവിട്ട് ആഹ്ളാദിച്ച മാര്‍ഷലിന് മഞ്ഞക്കാര്‍ഡും കിട്ടി. റൊമേലു ലുകാകു പെനാല്‍റ്റി കിക്ക് പാഴാക്കിയതും എവര്‍ട്ടന് തിരിച്ചടിയായി. ക്രിസ്റ്റല്‍ പാലസ്-വാറ്റ്ഫോഡ് മത്സരത്തിലെ വിജയികളാണ് അടുത്ത മാസം നടക്കുന്ന ഫൈനലില്‍ എതിരാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.