കൊച്ചി:ആഴ്സണല്‍ മുന്‍ ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക് ഐ.എസ്.എല്‍ വരുംസീസണില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഗോള്‍വല കാക്കും. താരവും ടീം മാനേജ്മെന്റും തമ്മില്‍ ധാരണയിലത്തെിയതായി ബ്ളാസ്റ്റേഴ്സ് ഒൗദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. 34കാരനായ സ്റ്റാക് 2000 മുതല്‍ 2006വരെയാണ് ആഴ്സണല്‍ വല കാത്തത്. ഇംഗ്ളണ്ടില്‍ ജനിച്ചെങ്കിലും അയര്‍ലന്‍ഡ് അണ്ടര്‍ 21 ദേശീയ ടീമിനുവേണ്ടിയും ഗ്ളൗസണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് സീസണില്‍ ഇംഗ്ളണ്ടിലെ ബെര്‍ണറ്റ് എഫ്.സി താരമായിരുന്നു. റീഡിങ്, ലീഡ്സ് യുനൈറ്റഡ് ക്ളബുകള്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. സ്റ്റാക് എത്തുന്നതോടെ, മൂന്ന് സീസണിലും ബ്ളാസ്റ്റേഴ്സിന്‍െറ വല കാക്കുന്നത് ഇംഗ്ളീഷ് ഗോള്കീപ്പര്മാരെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.