ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം റൗണ്ട് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് സ്റ്റോക് സിറ്റിയെ തകര്‍ത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ത്തിന് സതാംപ്ടണെയാണ് തോല്‍പിച്ചത്. രണ്ടു കളികളില്‍ ഇരുടീമുകള്‍ക്കും ആറു പോയന്‍റ് വീതമായി. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സിറ്റിയാണ് തലപ്പത്ത്.
സ്റ്റാര്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെയും ഈ സീസണില്‍ ടീമിലത്തെിയ മാനുവല്‍ നോളിറ്റോയുടെയും ഇരട്ട ഗോളുകളാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന് ആധികാരിക ജയം സമ്മാനിച്ചത്. അഗ്യൂറോ 27ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 36ാം മിനിറ്റില്‍ ഹെഡറിലൂടെയും സ്റ്റോക് വല കുലുക്കിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ നോളിറ്റോ 86, 95 മിനിറ്റുകളിലാണ് ലക്ഷ്യംകണ്ടത്. 49ാം മിനിറ്റില്‍ സ്പോട്ട് കിക്കിലൂടെ ബൊയാന്‍ ക്രികിച്ചിന്‍െറ വകയായിരുന്നു സ്റ്റോക്കിന്‍െറ ആശ്വാസ ഗോള്‍.
മികച്ച ഫോമില്‍ പന്തുതട്ടുന്ന സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍െറ ഇരട്ട ഗോളുകളാണ് ജോസെ മൗറീന്യോയുടെ സംഘത്തിന് ജയം സമ്മാനിച്ചത്. 36ാം മിനിറ്റില്‍ ഹെഡറിലൂടെയും 52ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു സ്വീഡിഷ് സൂപ്പര്‍ താരത്തിന്‍െറ ഗോളുകള്‍. ലോകറെക്കോഡ് തുകക്ക് ടീമിലത്തെിയ പോള്‍ പോഗ്ബയുടെ അരങ്ങേറ്റത്തിനും ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷിയായി. 90 മിനിറ്റും പന്തുതട്ടിയ പോഗ്ബ മികച്ച കളി കെട്ടഴിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.