പുതുചരിത്രം സമ്മാനിച്ച്​ നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

 

റിയോ ഡെ ജനീറോ: ഒളിമ്പിക്​സിലെ ഫുട്​ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച്​ ബ്രസീലി​െൻറ ഇതിഹാസ താരം നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു. 2014 ഫുട്​ബാൾ ലോകകപ്പിൽ ജർമനിയോടേറ്റ കനത്ത പരാജയത്തിന്​ മധുര പ്രതികാരം ചെയ്​തായിരുന്നു സ്​ഥാനം ഒഴിഞ്ഞത്​.  2014 സെപ്​തംബറിലായിരുന്നു നെയ്​മർ ആദ്യമായി ബ്രസീലി​െൻറ നായക സ്​ഥാനം ഏറ്റെടുക്കുന്നത്​. അതിന്​ ശേഷം ഒളിമ്പിക്​സ്​ ടീമിനെ നയിക്കാൻ വീണ്ടും ബ്രസീൽ കോച്ച്​ റൊഗീരിയോ മെക്കാള നെയ്​മറിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ലോകകപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെ നേടിയ ബ്രസീല്‍ ടീമിന് ഒളിമ്പിക്സ് സ്വര്‍ണം മാത്രമായിരുന്നു അന്യമായിരുന്നത്. ഫുട്ബാളിനെ അത്രമേല്‍ പ്രണയിക്കുകയും ലോകകപ്പ് ഉള്‍പ്പെടെ എല്ലാ പ്രധാന കിരീടങ്ങളും ഷോകേസിലെത്തിക്കുകയും ചെയ്ത കാനറികള്‍ക്ക് ഒളിമ്പിക്സ് കിരീടവും സമ്മാനിച്ചാണ്​ 24കാരനായ  നെയ്​മർ നായക സ്​ഥാനം ഒഴിയുന്നത്​.

ഏറ്റവും വേദനിപ്പിച്ച തോല്‍വികള്‍ കാനറികൾ നേരിട്ടത് സ്വന്തം കളിമുറ്റത്തായിരുന്നു. രണ്ടു തവണ ലോകകപ്പിന് ആതിഥ്യം വഹിച്ചപ്പോഴും കിരീടം പുറംനാട്ടിലേക്ക് പോകുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കേണ്ടി വന്നവരാണവര്‍ -1950ലും 2014ലും. രണ്ട്​ വർഷം കഴിഞ്ഞ്​ 2016ൽ കാനറികൾക്ക്​ സന്തോഷിക്കാൻ വക നൽകിയാണ്​ ഇരുപത്തിനാലുകാര​െൻറ പടിയിറക്കം.

ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ഒരു ബഹുമാനിക്കുന്ന പദവിയാണ്. എന്നാല്‍ ഇനി ഞാന്‍ ആ സ്ഥാനത്തേക്കില്ല. ഇപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് വിമര്‍ശനങ്ങളെ വിഴുങ്ങാം'. സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് നെയ്മറിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.