പുണെ: ബാഴ്സലോണയുടെയും ചെല്‍സിയുടെയും മുന്‍നിര താരമായിരുന്ന എയ്ഡര്‍ ഗുഡ്ജോണ്‍സന്‍ ഐ.എസ്.എല്ലില്‍ പുണെക്കായി ബൂട്ടണിയും. 2004ലും 2005ലും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ചാമ്പ്യന്മാരായപ്പോള്‍ മുന്‍നിരയില്‍ ഗുഡ്ജോണ്‍സന്‍ ഉണ്ടായിരുന്നു. എട്ടുവര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ലീഗും ലാലിഗയും സ്വന്തമാക്കിയ ബാഴ്സ ടീമിലും അദ്ദേഹത്തിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. 37കാരനായ ഗുഡ്ജോണ്‍സന്‍ ഐസ്ലന്‍ഡ് താരമാണ്. ഐസ്ലന്‍ഡിന് യൂറോകപ്പ് യോഗ്യത നേടിക്കൊടുത്തതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പി.എസ്.വി, ബോള്‍ട്ടണ്‍ വാണ്ടറേഴ്സ്, ടോട്ടന്‍ഹാം, സ്റ്റോക് സിറ്റി, ഫുള്‍ഹാം തുടങ്ങിയ പ്രമുഖ ക്ളബുകള്‍ക്ക് വേണ്ടിയും കളത്തിലിറങ്ങി. ചെല്‍സിക്കായി 263 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 78 ഗോളുകള്‍ നേടി. ഐ.എസ്.എല്ലില്‍ കളിക്കാന്‍ പല ക്ളബുകളില്‍നിന്നും ക്ഷണം വന്നിരുന്നുവെന്നും പുണെ ടീമിന്‍െറ അമിതതാല്‍പര്യമാണ് തന്നെ പുണെയിലേക്ക് ആകര്‍ഷിച്ചതെന്നും ഗുഡ്ജോണ്‍സന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.