ന്യൂഡല്‍ഹി: പ്യൂര്‍ട്ടോറിക്കോക്കെതിരായ സൗഹൃദ ഫുട്ബാള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമില്‍ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്‍േറാ ഇടംപിടിച്ചിട്ടുണ്ട്. ആദ്യമായാണ് കോണ്‍കകാഫ് മേഖലയില്‍നിന്നുള്ള ഒരു ടീം ഇന്ത്യയില്‍ ഒൗദ്യോഗിക മത്സരത്തിനത്തെുന്നത്. ഫിഫ റാങ്കിങ്ങില്‍ 152ാമതാണ് ഇന്ത്യയെങ്കില്‍ 114ാമതാണ് പ്യൂര്‍ട്ടോറിക്കോയുടെ സ്ഥാനം. അടുത്തമാസം മൂന്നിന് മുംബൈയിലാണ് മത്സരം. കളിക്കാര്‍ ഞായറാഴ്ച ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ വ്യക്തമാക്കി.
ടീം-ഗോള്‍കീപ്പര്‍മാര്‍: സുബ്രതാപാല്‍, ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്. ഡിഫന്‍ഡര്‍മാര്‍: റിനോ ആന്‍േറാ, സന്ദേശ് ജിങ്കാന്‍, അര്‍ണബ് മൊണ്ഡാല്‍, കീഗന്‍ പെരേര, ചിംഗ്ളേന്‍സന സിങ്, പ്രീതം കോട്ടാല്‍, നാരായണ്‍ ദാസ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ. മിഡ്ഫീല്‍ഡര്‍മാര്‍: വിനീത് റായ്, യൂജിന്‍സന്‍ ലിങ്ദോ, ധന്‍പാല്‍ ഗണേഷ്, രപണോയ് ഹല്‍ദാര്‍, ജാക്കിചന്ദ് സിങ്, ഇസാക് വന്‍മല്‍സാവ്മ, ബികാശ് ജെയ്റു, ഉദാന്ത സിങ്, ഹലിചരണ്‍ നര്‍സായ്, റൗളിന്‍ ബോര്‍ഗസ്, ആല്‍വിന്‍ ജോര്‍ജ്, ജര്‍മന്‍പ്രീത് സിങ്, മുഹമ്മദ് റഫീഖ്, അര്‍ജുന്‍ തുഡു. സ്ട്രൈക്കര്‍മാര്‍: സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖ്ലുവ, സുമീത് പാസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.