???? ?????????????? ?????? ???????? ?????? ?????????? ?????? ???????? ??????????????? ???????????????? ?????? ?????????? ???????

ബ്ളാസ്റ്റേഴ്സ് ഇന്ന് പരിശീലനത്തിനിറങ്ങും

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) മൂന്നാം സീസണില്‍ കൊമ്പുകുലുക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ ശനിയാഴ്ച മുതല്‍ പരിശീലനത്തിനിറങ്ങും. രാവിലെ 10 മണിയോടുകൂടി കോച്ച് സ്റ്റീഫ് കോപ്പലിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടീമംഗങ്ങള്‍, വൈകുന്നേരത്തോടുകൂടി ആദ്യ പരിശീലനത്തിന് ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങും. തിങ്കളാഴ്ച മുതല്‍ രാവിലെ ആറുമുതല്‍ ഒമ്പതുവരെയും വൈകുന്നേരം നാലുമുതല്‍ ആറുമണിവരെയുമാണ് ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലനം. അതേസമയം, മുന്‍ ആഴ്സനല്‍ താരവും ബ്ളാസ്റ്റേഴ്സിന്‍െറ ഗോളിയുമായ ഗ്രഹാം സ്റ്റാക്കും മുന്‍ ഇംഗ്ളണ്ട് താരം മൈക്കല്‍ ചോപ്രയും മാനേജ്മെന്‍റ് പ്രതിനിധികളും ടീം ഫിസിയോമാരും ശനിയാഴ്ച തന്നെ തിരുവനന്തപുരത്തത്തെി. മറ്റുള്ളവര്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയോടുകൂടിയും മാത്രമേ ടീമിനൊപ്പം ചേരൂ. എന്നാല്‍, എ.എഫ്.സി കപ്പില്‍ കളിക്കുന്നതിനാല്‍ ബംഗളൂരു എഫ്.സി താരങ്ങളായ സി.കെ. വിനീതും ദേശീയ ക്യാമ്പിലായതിനാല്‍ റിനോ ആന്‍േറാ, സന്ദേശ് ജിങ്കാന്‍, വിനീത് റായ്, റഫീഖ് അഹമ്മദ് എന്നിവരും ആദ്യഘട്ടത്തില്‍ ക്യാമ്പിലുണ്ടാകില്ല. സെപ്റ്റംബര്‍ മൂന്നിന് മുംബൈയില്‍ നടക്കുന്ന പ്യൂര്‍ട്ടോറിക്കക്കെതിരായ മത്സരത്തിനുശേഷം മാത്രമേ റിനോയും ജിങ്കാനും വിനീത് റായിയും റഫീക്കും ക്യാമ്പില്‍ ചേരൂ.

മുന്‍ ഇന്ത്യന്‍ താരവും പ്ളയേഴ്സ് സ്കൗട്ടുമായ എന്‍.പി. പ്രദീപ് തിങ്കളാഴ്ച ടീമിനൊപ്പം ചേരും. അതേസമയം, അസിസ്റ്റന്‍റ് കോച്ചായ ഇഷ്ഫാക്ക് അഹമ്മദും മലയാളിതാരം മുഹമ്മദ് റാഫിയും ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങും. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലിലാണ് കളിക്കാര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ടീമിന്‍െറ പരിശീലനവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാസംവിധാനമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. പത്തുദിവസത്തെ ക്യാമ്പാണ് നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ക്യാമ്പ് അവസാനിപ്പിച്ച് പരിശീലനമത്സരങ്ങള്‍ക്കായി തായ്ലന്‍ഡിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇതിന് കൃത്യമായ ഉറപ്പ് മാനേജ്മെന്‍റ് നല്‍കിയിട്ടില്ല. അതേസമയം ഏജീസ്, എസ്.ബി.ടി, കെ.എസ്.ഇ.ബി തുടങ്ങിയ ടീമുകളുമായി തിരുവനന്തപുരത്ത് ബ്ളാസ്റ്റേഴ്സ് പരിശീലനമത്സരം കളിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ വിദേശത്ത് പരിശീലനമത്സരം കളിക്കാത്ത ഏക ടീം കേരള ബ്ളാസ്റ്റേഴ്സായിരുന്നു. കോച്ച് പീറ്റര്‍ ടെയ്ലറുടെ നേതൃത്വത്തില്‍ ഗ്രീന്‍ഫീല്‍ഡിലായിരുന്നു പരിശീലനവും പരിശീലനമത്സരങ്ങളും. പ്രഥമ സീസണില്‍ ക്യാപ്റ്റനും കോച്ചുമായ ഡേവിഡ് ജെംയിസിന്‍െറ മേല്‍നോട്ടത്തില്‍ ദുബൈയിലായിരുന്നു ക്യാമ്പ് ഒരുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.