പല താരങ്ങളും എത്തിയില്ല: ബ്ളാസ്റ്റേഴ്സ് ആദ്യദിന പരിശീലനം ഉപേക്ഷിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിനായുള്ള കേരള ബ്ളാസ്റ്റേഴ്സിന്‍െറ പരിശീലന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. എന്നാല്‍, ടീം അംഗങ്ങളില്‍  പലരും എത്താത്തതിനെ തുടര്‍ന്ന് ആദ്യദിവസത്തെ പരിശീലനം മുഖ്യപരിശീലകന്‍ സ്റ്റീഫ് കോപ്പല്‍ ഒഴിവാക്കി.
രാവിലെ 10നാണ് ടീം അംഗങ്ങളോട് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോപ്പല്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 ഓളം താരങ്ങള്‍ മാത്രമാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കൂടുതല്‍ പേര്‍ ക്യാമ്പില്‍ എത്തിച്ചേരുമെന്നാണ് മാനേജ്മെന്‍റ് അറിയിക്കുന്നത്. വിസ പ്രശ്നങ്ങളും പ്രദേശിക ക്ളബുകളുമായുള്ള മത്സരങ്ങളുമാണ് പലര്‍ക്കും എത്താന്‍ കഴിയാത്തതിനു പിന്നില്‍.
അതേസമയം, മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ്, മൂന്‍ സീസണില്‍ ബ്ളാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫി, മൈക്കല്‍ ചോപ്ര, ഹോസു പ്രീറ്റോ, അന്‍േറാണിയോ ജര്‍മന്‍, പുതുമുഖതാരങ്ങളായ അസ്രാക്ക് മഹമത്, എല്‍ഹാജി എന്‍ഡോയെ, മലയാളി താരം പ്രശാന്ത് മോഹന്‍, ഇഷ്ഫാക് അഹമ്മദ്, മെഹ്താബ് ഹുസൈന്‍ തുടങ്ങിയവര്‍ ആദ്യദിനം ക്യാമ്പില്‍ ചേര്‍ന്നു.
 ദേശീയ ക്യാമ്പിലായതിനാല്‍ മലയാളി താരങ്ങളായ സി.കെ. വിനീത് റിനോ ആന്‍േറാ എന്നിവരും സന്ദേശ് ജിങ്കാന്‍, വിനീത് റായ്, മുഹമ്മദ്  റഫീഖ് എന്നിവരും ആദ്യഘട്ടത്തില്‍ ക്യാമ്പില്‍ ഉണ്ടാകില്ളെന്ന് നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിന് മുംബൈയില്‍ നടക്കുന്ന പ്യൂര്‍ട്ടോറിയക്കെതിരായ മത്സരശേഷമേ ഇവര്‍ ക്യാമ്പില്‍ ചേരൂ.
ശനിയാഴ്ച ഹോട്ടലില്‍തന്നെയാണ് ടീം അംഗങ്ങള്‍ കഴിച്ചുകൂട്ടിയത്. ജിംനേഷ്യത്തിലും സ്വിമ്മിങ് പൂളിലും സിനിമാ കാണുന്നതിനുമാണ് ഭൂരിഭാഗം പേരും സമയം കണ്ടത്തെിയത്. കോച്ച് സ്റ്റീവ് കോപ്പല്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ക്കൊപ്പം ഗ്രീന്‍ഫീല്‍ഡ് സന്ദര്‍ശിച്ചു. ഗ്രൗണ്ടിലെ സൗകര്യങ്ങളില്‍ കോപ്പല്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടുമാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.