ന്യൂഡല്‍ഹി: ഐ.എസ്.എല്‍ മൂന്നാം പതിപ്പ് അടുത്തത്തെിനില്‍ക്കെ, ടീമുകള്‍ വിദേശ താരങ്ങളെ അണിയിലത്തെിച്ച് കരുത്തുകൂട്ടുന്നു. നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയും എഫ്.സി പുണെ സിറ്റിയും ഓരോ വിദേശ കളിക്കാരെ കൂടി ടീമിലത്തെിച്ചപ്പോള്‍ നിലവിലെ റണ്ണേഴ്സപ്പ് എഫ്.സി ഗോവ മൂന്നു വിദേശതാരങ്ങളുമായി വീണ്ടും കരാറൊപ്പിട്ടു.
ജമൈക്കന്‍ ഗോള്‍ കീപ്പര്‍ ഡൈ്വന്‍ കെര്‍റുമായാണ് ചെന്നൈയിന്‍ പുതുസീസണിലേക്ക് കരാര്‍ ഒപ്പിട്ടത്. ഐസ്ലന്‍ഡ് ക്ളബ് സ്റ്റ്യാര്‍നനില്‍നിന്ന് ഫ്രീ ട്രാന്‍സ്ഫറിലാണ് 29കാരന്‍ എത്തുന്നത്. റിവര്‍പ്ളേറ്റിന് കളിച്ചിട്ടുള്ള അര്‍ജന്‍റീന മിഡ്ഫീല്‍ഡര്‍ ഗുസ്താവോ ആന്ദ്രിയാസ് ഒബര്‍മാനാണ് പുണെ സിറ്റിയിലെ പുതുമുഖ താരം. സ്റ്റോപ്പര്‍ ബാക്കുകളായ ഗ്രിഗറി അര്‍നോലിന്‍, ലൂസിയാനോ സാംബ്രോസ, സ്ട്രൈക്കര്‍ റാഫേല്‍ കൊല്‍ഹോ എന്നിവരുമായാണ് എഫ്.സി ഗോവ വീണ്ടും കരാറിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.