മലപ്പുറം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി പുണെ സിറ്റിക്ക് വേണ്ടി കളിക്കാന്‍ മലപ്പുറത്തുകാരന്‍. പട്ടര്‍ക്കടവ് സ്വദേശി മുഹമ്മദ് ആഷിഖ് കുരുണിയനാണ് പുണെ ടീമിന്‍െറ ജഴ്സിയണിയുക. നേരത്തെ ഡല്‍ഹി ഡൈനാമോസ് ആഷിഖുമായി സംസാരിച്ചിരുന്നെങ്കിലും ഐ ലീഗ് ടീമായ പുണെ എഫ്.സിയില്‍ നിന്ന് വിടുതല്‍ രേഖ ലഭിക്കാത്തതിനാല്‍ ഇവരുമായി കരാറൊപ്പിടാന്‍ സാധിച്ചിരുന്നില്ല. പുണെ എഫ്.സി അക്കാദമിയെ എഫ്.സി പുണെ സിറ്റി വാങ്ങിയതോടെ ആഷിഖ് ഈ ടീമിന്‍െറ താരമായി. അണ്ടര്‍ 19 ഇന്ത്യന്‍ ടീം അംഗം കൂടിയായ ഈ താരം മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് പുണെ എഫ്.സിയുടെ അക്കാദമിയിലത്തെിയത്. രണ്ട് സീസണില്‍ അണ്ടര്‍ 18 ഐ ലീഗില്‍ പുണെ എഫ്.സിയുടെ ജഴ്സിയണിഞ്ഞു. പട്ടര്‍ക്കടവിലെ കുരുണിയന്‍ അസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. പരിശീലനത്തിനായി വൈകാതെ സ്പെയിനിലേക്ക് പോകും. ഈ വര്‍ഷം മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ ചേര്‍ന്ന ആഷിഖ് കോച്ച് കെ. ഷാജിറുദ്ദീന് കീഴില്‍ ബുധനാഴ്ച പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലത്തിനുണ്ടായിരുന്നു. അനസ് എടത്തൊടികയും (ഡല്‍ഹി ഡൈനാമോസ്) എം.പി. സക്കീറുമാണ് (ചെന്നൈയിന്‍ എഫ്.സി) ഐ.എസ്.എല്ലിലെ മറ്റ് മലപ്പുറത്തുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.