അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍: കാലിക്കറ്റ് സെമിയില്‍

മലപ്പുറം: ഡല്‍ഹി അമിറ്റി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം സെമി ഫൈനലില്‍.വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ അണ്ണാമലൈ സര്‍വകലാശാലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. നാസര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജലാല്‍ ഒരു തവണ സ്കോര്‍ ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ പഞ്ചാബ് സര്‍വകലാശാലയാണ് കാലിക്കറ്റിന്‍െറ എതിരാളികള്‍. മമ്പാട് എം.ഇ.എസ് കോളജിലെ മുഹമ്മദ് സഫ്വാന്‍ നയിക്കുന്ന സംഘം സെമിയിലും വിജയം ആവര്‍ത്തിച്ച് ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കുമെന്ന് മാനേജര്‍ സുജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. ശനിയാഴ്ചയാണ് ഫൈനല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.