????????????? ???????????????????? ???????????? ???.?? ?????????? ????????????? ?????? ???????????? ?????? ?????

പിന്നെയും തോറ്റ് യുനൈറ്റഡ്

ഹെര്‍നിങ് (ഡെന്മാര്‍ക്): പ്രീമിയര്‍ ലീഗിലെ തോല്‍വിക്കു പിന്നാലെ യൂറോപ ലീഗിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീഴ്ച. യൂറോപ ലീഗ് അവസാന 32 റൗണ്ടിലെ ആദ്യപാദ പോരാട്ടത്തിനിറങ്ങിയ ഇംഗ്ളീഷ് വമ്പന്‍, ഡെന്മാര്‍ക് ക്ളബ് എഫ്.സി മിതിലന്‍ഡിന് മുന്നില്‍ 2-1ന് മുട്ടുമടക്കി. മത്സരത്തിന് മുമ്പ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയ പരിക്കേറ്റ് മുടന്തി തിരിച്ചുകയറിയതിന്‍െറ തിരിച്ചടിക്കു പിന്നാലെയാണ് ലൂയിസ് വാന്‍ ഗാലിന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കി.

ഡി ഗിയക്ക് പകരം വലകാത്ത സെര്‍ജിയോ റൊമേറോ മികച്ച സേവുകളിലൂടെ പലപ്പോഴും രക്ഷക്കത്തെിയെങ്കിലും അന്തിമവിധി തടയാനായില്ല. ഡാനിഷ് സൂപ്പര്‍ലിഗ ചാമ്പ്യന്മാരായ മിതിലന്‍ഡിന്‍െറ മണ്ണില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നതിനുശേഷമാണ് യുനൈറ്റഡ് പട വീണത്. പരിക്കേറ്റു പുറത്തായ വെയ്ന്‍ റൂണിയുടെ സ്ഥാനത്ത് സ്റ്റാര്‍ട്ടിങ് ഇലവനിലത്തെിയ മെംഫിസ് ഡീപേ 37ാം മിനിറ്റില്‍ സന്ദര്‍ശകരെ മുന്നിലത്തെിച്ചു. എന്നാല്‍, ആദ്യ പകുതി ആ മുന്നേറ്റത്തില്‍ അവസാനിപ്പിക്കാന്‍ യുനൈറ്റഡിനായില്ല. 44ാം മിനിറ്റില്‍ പിയോണ്‍ സിസ്റ്റോ മിതിലന്‍ഡിനെ സമനിലയിലത്തെിച്ചു.
77ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് പ്രതിരോധം തുളച്ച എബെര്‍ ഒനൗചുവിന്‍െറ നിലംപറ്റെയുള്ള അടി യുനൈറ്റഡിന്‍െറ ഹൃദയം തകര്‍ക്കുകയും ചെയ്തു.

തോല്‍വിയോടെ വാന്‍ ഗാലിന്‍െറ രക്തത്തിനുവേണ്ടിയുള്ള മുറവിളികള്‍ കൂടുതല്‍ ശക്തമാകും. രണ്ടാം പാദത്തില്‍ സ്വന്തം മണ്ണില്‍ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ ജയം നേടി യൂറോപ ലീഗില്‍ ആയുസ്സ് നിലനിര്‍ത്തുകയാകും ഇനി യുനൈറ്റഡിന്‍െറ ലക്ഷ്യം. മറ്റു മത്സരങ്ങളില്‍ വലന്‍സിയ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, സെവിയ്യ, വിയ്യാ റയല്‍, ബയര്‍ ലെവര്‍കൂസന്‍ എന്നീ പ്രമുഖര്‍ ജയം പിടിച്ചപ്പോള്‍ ലിവര്‍പൂള്‍ ജര്‍മന്‍ ക്ളബ് ഓഗ്സ്ബുര്‍ഗിനോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങി. ഓസ്ട്രിയന്‍ ക്ളബ് റാപിഡ് വെയ്നിനെ സ്വന്തം തട്ടകത്തില്‍ നേരിട്ട വലന്‍സിയ 6-0ത്തിന് ജയം സ്വന്തമാക്കി. പോര്‍ചുഗീസ് വമ്പന്മാരായ പോര്‍ട്ടോക്കെതിരെ 2-0ത്തിനായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍െറ ഹോം ജയം. ഇറ്റാലിയന്‍ ക്ളബ് നാപോളിയെ വിയ്യാ റയല്‍ 1-0ത്തിന് തോല്‍പിച്ചപ്പോള്‍ നോര്‍വേയില്‍നിന്നുള്ള മോള്‍ഡെ സ്പാനിഷ് ക്ളബ് സെവിയ്യക്കു മുന്നില്‍ 3-0ത്തിന് മുട്ടുകുത്തി. ഫിയോറെന്‍റീന-ടോട്ടന്‍ഹാം ഹോട്സ്പര്‍, ഗാലത്സറെ-ലാസിയോ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു (1-1). ബയര്‍ ലെവര്‍കൂസന്‍ പോര്‍ചുഗീസ് ടീം സ്പോര്‍ട്ടിങ്ങിനെ 1-0ത്തിന് തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.