എ.എഫ്.സി കപ്പ്: ബഗാന് ജയം; ബംഗളൂരുവിന് തോല്‍വി

ഗുവാഹതി: എ.എഫ്.സി കപ്പിലെ ആദ്യ ഗ്രൂപ് മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന് ജയം. ഗുവാഹതിയില്‍ മാലദ്വീപ് ക്ളബ് മാസിയയെ 5-2നാണ് ബഗാന്‍ തകര്‍ത്തത്. ജെജെ ലാല്‍ പെഖ്ലുവ (33, 69), കോര്‍ണല്‍ ഗ്ളെന്‍ (35, 71) എന്നിവരുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബഗാന്‍െറ ജയം. സോണി നോര്‍ദെയുടെ വകയായിരുന്നു ആദ്യ ഗോള്‍ (19). മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്.സിയെ ലവോ ടൊയോട്ട 2-1ന് തോല്‍പിച്ചു. ലാവോസില്‍ നടന്ന മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയില്ലാതെയിറങ്ങിയ ബംഗളൂരു മൂന്നാം മിനിറ്റില്‍തന്നെ ഗോള്‍ വഴങ്ങി. കസൂ ഹൊന്‍മയും പത്താന സിവിലെയും (35) ലാവോക്കുവേണ്ടി വലകുലുക്കിയപ്പോള്‍ 90ാം മിനിറ്റില്‍ മലയാളിതാരം സി.കെ. വിനീതാണ് ബംഗളൂരുവിന്‍െറ ആശ്വാസഗോള്‍ നേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.