ലണ്ടന്‍: അരങ്ങേറ്റക്കാരനായ 18കാരന്‍െറ മാന്ത്രികടച്ചിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്. നോക്കൗട്ടിലെ ആദ്യ പാദത്തില്‍ ഡെന്മാര്‍ക്കില്‍നിന്നുള്ള മിറ്റിലാന്‍ഡിനോട് 2-1ന് തോറ്റ് രണ്ടാം പാദത്തില്‍ ജീവന്മരണ പോരാട്ടത്തിനൊരുങ്ങവെയാണ് സ്റ്റാര്‍സ്ട്രൈക്കര്‍ ആന്‍റണി മാര്‍ഷലിന് പരിക്കേറ്റത്. മികച്ച മാര്‍ജിനില്‍ ജയം ആവശ്യമായിരിക്കെ യുനൈറ്റഡിനെയും കോച്ച് ലൂയിവാന്‍ഗാലിനെയും സമ്മര്‍ദത്തിലാക്കി വാംഅപ്പിനിടെയാണ് ഫ്രഞ്ച് സ്ട്രൈക്കറിന് പരിക്കേറ്റത്. പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്ന മാര്‍കസ് റഷ്ഫോഡ് എന്ന 18കാരനോട് പ്ളെയിങ് ഇലവനില്‍ കളത്തിലിറങ്ങാന്‍ കോച്ചിന്‍െറ നിര്‍ദേശമത്തെിയതോടെ ടീം മാനേജ്മെന്‍റും ആരാധകരും ഞെട്ടി.
പക്ഷേ, കിക്കോഫിന് അരമണിക്കൂര്‍ മുമ്പ് മാത്രം ലഭിച്ച നിര്‍ദേശവുമായി കളത്തിലിറങ്ങി രണ്ടാം പകുതി തന്‍േറതാക്കിമാറ്റി ഇംഗ്ളീഷ് താരോദയം ഫുട്ബാള്‍ലോകത്തെ പുതു ഹിറ്റായി. 63, 75 മിനിറ്റുകളിലെ ഇരട്ടഗോളുമായി റഷ്ഫോഡ്, യുനൈറ്റഡിന്‍െറ വീരനായപ്പോള്‍ 5-1നായിരുന്നു ഇംഗ്ളീഷ് ടീമിന്‍െറ ജയം. ഇതോടെ, ഇരുപാദങ്ങളിലുമായി 6-3ന്‍െറ ലീഡുമായാണ് യുനൈറ്റഡ് പ്രീക്വാര്‍ട്ടറിലത്തെിയത്. കളിയുടെ 27ാം മിനിറ്റില്‍ മിറ്റിലാന്‍ഡാണ് സ്കോര്‍ ചെയ്തതെങ്കിലും 32ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ യുനൈറ്റഡ് സമനില പിടിച്ചു.രണ്ടാം പകുതിയില്‍ റഷ്ഫോഡിന്‍െറ ഉജ്ജ്വല ഫിനിഷിങ് കണ്ടഗോളിലൂടെ യുനൈറ്റഡ് ലീഡ് നേടി. തൊട്ടുപിന്നാലെ, ആന്‍ഡര്‍ ഹെരീറ പെനാല്‍റ്റിയിലൂടെയും (87) മെംഫിസ് ഡിപെയും (90) എന്നിവര്‍ യുനൈറ്റഡിന്‍െറ ജയത്തിന് സീലടിച്ചു. യൂറോപ്പയിലെ മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ടോട്ടന്‍ഹാം ഹോട്സ്പര്‍, സെവിയ്യ എന്നിവരും പ്രീക്വാര്‍ട്ടറിലത്തെി. ടോട്ടന്‍ഹാം ഫിയോറെന്‍റിനയെയും ബൊറൂസിയ, പോര്‍ട്ടോയെയും തോല്‍പിച്ച് മുന്നേറി.
യുനൈറ്റഡ് x ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടര്‍
യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം. ജര്‍മന്‍ ക്ളബ് ആഗസ്ബര്‍ഗിനെയാണ് രണ്ടാം പാദത്തിലെ ഒരു ഗോളില്‍ തോല്‍പിച്ച് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറിലത്തെിയത്. മാര്‍ച്ച് 10, 17 തീയതികളിലാണ് മത്സരം. സെവിയ്യ, ബാസല്‍ എഫ്.സിയെയും അത്ലറ്റികോ ബില്‍ബാവോ, വലന്‍സിയയെയും വിയ്യാറയല്‍, ബയര്‍ ലെവര്‍കൂസനെയും ടോട്ടന്‍ഹാം-ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.