വാസ്കോ: ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന്‍ വിജയക്കുതിപ്പ് തുടരുന്നു. സാല്‍ഗോക്കറിനെ 3-1ന് തോല്‍പിച്ച ബഗാന്‍ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി. ട്രിനിഡാഡുകാരനായ കോണെല്‍ ഗ്ളെന്നിന്‍െറ ഇരട്ടപ്രഹരമാണ് സാല്‍ഗോക്കറിനെ മുക്കിയത്. 30ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിലും ഗ്ളെന്‍ ബഗാനുവേണ്ടി വലകുലുക്കി. 13ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്ലുവയാണ് ബഗാന്‍െറ ആദ്യ ഗോള്‍ നേടിയത്.
71ാം മിനിറ്റില്‍ ഡാരില്‍ ഡഫി സാല്‍ഗോക്കറിനായി ആശ്വാസ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ എതിര്‍താരം ബിക്രംജിത് സിങ്ങുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ഗില്‍ബര്‍ട്ട് ഒളിവേര ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയതും സാല്‍ഗോക്കറിന് തിരിച്ചടിയായി. ഈ ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍നിന്ന് 21 പോയന്‍റായ ബഗാന്‍, രണ്ടാമതുള്ള ഈസ്റ്റ് ബംഗാളുമായുള്ള വ്യത്യാസം നാലു പോയന്‍റാക്കി ഉയര്‍ത്തി. സാല്‍ഗോക്കറാകട്ടെ, ഒമ്പതു മത്സരങ്ങളില്‍നിന്ന് അഞ്ചു പോയന്‍റുമായി തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
മറ്റൊരു മത്സരത്തില്‍ മുംബൈ എഫ്.സിയും സ്പോര്‍ട്ടിങ് ഗോവയും 2-2ന് സമനിലയില്‍ പിരിഞ്ഞു. ഏഴാം മിനിറ്റില്‍ മഹ്മൂദ് അല്‍ അമേനയുടെ ഗോളിലൂടെ മുന്നില്‍കടന്ന സ്പോര്‍ട്ടിങ്ങിനെ 18ാം മിനിറ്റില്‍ റ്യൂകി കൊസാവയുടെ ഗോളിലൂടെ മുംബൈ സമനിലയില്‍ പിടിച്ചു. രണ്ടാം പകുതിയുടെ 53ാം മിനിറ്റില്‍ ജയേഷ് റാണയിലൂടെ മുംബൈ മുന്നില്‍ കടക്കുകയും ചെയ്തു. എന്നാല്‍, വിക്ട്ടോറിനോ ഫെര്‍ണാണ്ടസിലൂടെ 59ാം മിനിറ്റില്‍ സ്പോര്‍ട്ടിങ് ഒപ്പമത്തെി. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ജയത്തിലേക്കൊരു ഷോട്ടുതിര്‍ക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.