ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 163ാം സ്ഥാനത്ത്

സൂറിക്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യ 163ാം സ്ഥാനത്ത്. സാഫ് കപ്പിൽ ജേതാക്കളായതാണ് റാങ്കിങ് മെച്ചപ്പെടാൻ ഇന്ത്യയെ സഹായിച്ചത്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇന്ത്യ 163ൽ എത്തിയത്.

തിരുവനന്തപുരത്ത് നടന്ന സാഫ് കപ്പ് ടൂർണമെൻറിൻെറ ഫൈനലിൽ അഫ്ഗാനിസ്താനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയേക്കാൾ മികച്ച റാങ്കിങ്ങുണ്ടായിരുന്ന അഫ്ഗാന് പുതിയ റാങ്കിങ്ങിൽ പോയിൻറ് കുറഞ്ഞു. ടൂർണമെൻറിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.

ഏഷ്യൻ രാജ്യങ്ങളുടെ ഇടയിൽ 31ാം സ്ഥാനത്താണ് ഇന്ത്യ. ലോക റാങ്കിങ്ങിൽ 43ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാമത്.

ലോകറാങ്കിങ്ങിൽ ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. അർജൻറീന, സ്പെയിൻ, ജർമനി, ചിലി, ബ്രസീൽ, പോർച്ചുഗൽ, കൊളംബിയ, ഇംഗ്ലണ്ട്, ആസ്ട്രിയ എന്നിവരാണ് രണ്ടു മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.