മുംബൈ: രണ്ടാം വയസ്സില്‍ നൂറ്റാണ്ട് പ്രായമുള്ള ഇറ്റാലിയന്‍ സീരി ‘എ’യെയും സ്പാനിഷ് ലാ ലിഗയെയും കടത്തിവെട്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ആരാധകരുടെ സാന്നിധ്യത്തിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ ലോകോത്തര വളര്‍ച്ച. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളും ലോകത്തെ പുതിയ ലീഗുകളും തമ്മില്‍ താരതമ്യപഠനവിധേയമാക്കിയ രാജ്യാന്തര സ്പോര്‍ട്സ് ഓഡിറ്റിങ് ഏജന്‍സി കെ.പി.എം.ജിയുടെ റിപ്പോര്‍ട്ടിലാണ് ഐ.എസ്.എല്ലിന്‍െറ കുതിപ്പ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു പുറമെ, ചൈനീസ് സൂപ്പര്‍ ലീഗ്, അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ എന്നിവയാണ് യൂറോപ്പിലെ അഞ്ചു പ്രമുഖര്‍ക്കൊപ്പമുള്ളത്. ഡിസംബര്‍ 20ന് സമാപിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു മത്സരത്തിന് ശരാശരി 26,376 പേരാണ് സ്റ്റേഡിയത്തിലത്തെുന്നത്. എട്ട് ടീമുകളും 56 ലീഗ് മത്സരങ്ങളും മാത്രമാണ് ഇവിടെയുള്ളത്. ശരാശരിയില്‍ ജര്‍മന്‍ ബുണ്ടസ് ലിഗയാണ് മുന്നില്‍. 42,700 കാണികള്‍. തൊട്ടുപിന്നില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും (36,000). മൂന്നാമതാണ് ഐ.എസ്.എല്ലിന്‍െറ സ്ഥാനം. ബാഴ്സലോണയും റയല്‍ മഡ്രിഡും കളിക്കുന്ന സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ വമ്പന്മാരുടെ സീരി ‘എ’, ഫ്രഞ്ച് ലീഗ് വണ്‍ എന്നീ വമ്പന്മാരെ പിന്തള്ളിയാണ് ഐ.എസ്.എല്ലിന്‍െറ ഓവര്‍ടേക്ക്.
ചൈനീസ് സൂപ്പര്‍ ലീഗ് ഏഴും, അമേരിക്കന്‍ മേജര്‍ ലീഗ് സൂപ്പര്‍ എട്ടും സ്ഥാനത്ത്. ലോകതാരങ്ങളുടെയും മാനേജര്‍മാരുടെയും വരവും, കളിനിലവാരമുയര്‍ന്നതുമാണ് മൂന്നു പുതുമുഖ ലീഗുകള്‍ക്കും യൂറോപ്യന്‍ ‘ബിഗ് ഫൈവി’നെ വെല്ലുവിളിക്കാന്‍ അവസരമൊരുക്കിയത്. മത്സര വരുമാനത്തിലും യൂറോപ്യന്‍ ലീഗുകളെ വെല്ലുവിളിക്കുംവിധം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലാ ലിഗ, സീരി എ എന്നിവയില്‍ കാണികളുടെ വളര്‍ച്ച നിരക്ക് കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഇതര ലീഗുകളില്‍ കുതിച്ചുചാട്ടം നടത്തി. എം.എല്‍.എസും സി.എസ്.എല്ലുമാണ് മുന്നില്‍. പ്രഥമ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.എസ്.എല്ലിന് നാലു ശതമാനമാണ് വളര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.