ബാഴ്സലോണ: 10 ദിവസത്തിനിടെ മുഖാമുഖം കണ്ട മൂന്നു തവണയും അനായാസ ജയവുമായി എസ്പാന്യോളിനെ നിലംപരിശാക്കി ബാഴ്സലോണ കോപ ഡെല്‍ റേ അവസാന എട്ടില്‍ ഇടംപിടിച്ചു. മുനീര്‍ അല്‍ഹദ്ദാദി നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ 6-1ന്‍െറ ശരാശരിയുമായാണ് കോര്‍ണെല എല്‍പ്രാറ്റില്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറിലത്തെിയത്. അഞ്ചാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്കാരവുമായി കാല്‍പന്തുകളിയുടെ രാജപദവിയില്‍ അവരോധിക്കപ്പെട്ട ലയണല്‍ മെസ്സിതന്നെയായിരുന്നു കിങ്മേക്കര്‍. മുനീര്‍ നേടിയ ആദ്യ ഗോളിന് പന്ത് എത്തിച്ചുനല്‍കുകയും ഉടനീളം മിന്നും ഫോം തുടരുകയും ചെയ്ത മെസ്സിക്കൊപ്പം സഹതാരങ്ങളും മനോഹര ഗെയിം പുറത്തെടുത്തതോടെ എസ്പാന്യോള്‍ ചിത്രത്തിലില്ലായിരുന്നു. നെയ്മര്‍, പിക്വെ ബുസ്ക്വറ്റ്സ്, ഇനിയെസ്റ്റ എന്നിവരെ പുറത്തിരുത്തിയായിരുന്നു ഇന്നലെ ബാഴ്സ കളിച്ചത്. എന്നിട്ടും എസ്പാന്യോളിന് പഴയ നഷ്ടങ്ങള്‍ക്കു പകരംചോദിക്കാന്‍ പോയിട്ട്, ഒന്നു പൊരുതിനോക്കാന്‍പോലുമായില്ല. മത്സരത്തിനിടെ സുവാരസിനെയും ബാഴ്സ പ്രതിരോധതാരം പിക്വെുടെ പങ്കാളി ഷാകിറയെയും കുറിച്ച് മോശം പരാമര്‍ശങ്ങളടങ്ങിയ ബാനറുകളുയര്‍ത്തിയ എസ്പാന്യോള്‍ ആരാധകരുടെ പേരില്‍ ടീം ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നത് മാത്രമായി മിച്ചം. അത്ലറ്റികോ ബില്‍ബാവോ, സെല്‍റ്റാ വിഗോ, ലാസ് പാല്‍മാസ്, സെവിയ്യ, മിറാന്‍ഡെസ് തുടങ്ങിയവയാണ് ക്വാര്‍ട്ടറിലത്തെിയ മറ്റു ടീമുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.