കൊച്ചി: പഞ്ചാബില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ ഫുട്ബാള്‍ ചാ മ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുത്തു. കാസര്‍കോടിന്‍െറ മധ്യനിരതാരം കെ.പി. രാഹുലാണ് ക്യാപ്റ്റന്‍. റിന്‍ഷാദ്, അഖില്‍ രാജന്‍, അജ്മല്‍ റോഷന്‍ (ഗോള്‍കീപ്പര്‍മാര്‍), ലിന്‍സ്, ഗോകുല്‍ കൃഷ്ണ, വിഷ്ണു വര്‍മ, ജിദ്ദു കെ. റോബി, മിനേഷ്, റെജില്‍ (പ്രതിരോധം), കെ. റുമൈസ്, ശ്യാംജിത് ലാല്‍, ഗിഫ്റ്റി സി ഗ്രേഷ്യസ്, ബിബിന്‍ ബോബന്‍, മുഹമ്മദ് ഇനായത്ത് (മധ്യനിര), ദീപക് രാജ്, കെ. മഹേഷ്, എസ്. ശുബൈബ്, ബി.എ ബെന്നോ, ജേക്കബ് ജോണ്‍ കാട്ടൂക്കാരന്‍ (മുന്നേറ്റനിര) എന്നിവരാണ് ടീമംഗങ്ങള്‍.
കോച്ച് ടി.എ രഞ്ജിത്ത്, മാനേജര്‍ എസ്. അച്ചു. ഹോഷിയാര്‍പൂരില്‍ 25 മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് മത്സരങ്ങള്‍. സി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കേരളം ആദ്യദിനം ഒഡിഷയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.