മലപ്പുറം: കേരള സെവന്‍സ് ഫുട്ബാള്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്പാര്‍ട്ട്മെന്‍റല്‍ ടീമുകളെയടക്കം പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നു. കേരള പൊലീസ്, എസ്.ബി.ടി, ടൈറ്റാനിയം, ഏജീസ്, കെ.എസ്.ഇ.ബി, സെന്‍ട്രല്‍ എക്സൈസ്, ആര്‍.ബി.ഐ തുടങ്ങിയ ടീമുകളെ സെവന്‍സ് മത്സരങ്ങളില്‍ ഇറക്കുമെന്ന് കണ്‍വീനര്‍ സാദിഖ് കൊണ്ടോട്ടി അറിയിച്ചു. സെവന്‍സിന് കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരം ലഭിച്ചതോടെയാണ് കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷനുമായി ചേര്‍ന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചത്. ഫെബ്രുവരിയിലാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഇതില്‍ ആദ്യത്തേത് മഞ്ചേരിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജമാല്‍ വളാഞ്ചേരി, അലവി മഞ്ചേരി, രാജേന്ദ്രന്‍ കോഴിക്കോട്, ഷാജി ഫറോക്ക്, അബ്ദുല്ല പെരിന്തല്‍മണ്ണ, സമദ് പരപ്പനങ്ങാടി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.