ലണ്ടന്‍: തൂങ്ങിയാടുന്ന സ്ഥാനമുറപ്പിക്കാന്‍ ഒരുജയം അത്യാവശ്യമായിരുന്ന ലൂയി വാന്‍ഗാലിന് ആശ്വാസമേകി എഫ്.എ കപ്പ് നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ഡെര്‍ബി കൗണ്ടിക്കെതിരെയാണ് യുനൈറ്റഡ് ജയിച്ചുകയറിയത്.
16ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയാണ് യുനൈറ്റഡിനെ മുന്നിലത്തെിച്ചത്. പെനാല്‍റ്റി ബോക്സിന്‍െറ ഇടതുമൂലയില്‍നിന്ന് റൂണി തൊടുത്ത വലങ്കാലന്‍ ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. പന്ത് സ്വീകരിക്കുമ്പോള്‍ റൂണി ഓഫ്സൈഡ് പൊസിഷനിലായിരുന്നെങ്കിലും റഫറിയുടെ കണ്ണില്‍പെടാത്തത് യുനൈറ്റഡിന് തുണയായി. എന്നാല്‍, ഒന്നാംപകുതി അവസാനിക്കുംമുമ്പ് ഡെര്‍ബി സമനില പിടിച്ചു. ക്രിസ് മാര്‍ട്ടിന്‍െറ ഹുക്ക് പാസ് ഗോളിലേക്ക് തിരിച്ചുവിട്ട ജോര്ജ്തോണ് ഡെര്‍ബിയെ ഒപ്പമത്തെിച്ചു. രണ്ടാംപകുതിയില്‍ ബ്ളിന്‍ഡ്, മാറ്റ എന്നിവരിലൂടെ യുനൈറ്റഡ് വിജയം പിടിച്ചു. 65ാം മിനിറ്റില്‍ ജെസ്സി ലിന്ഗാര്ഡിന്െറ ക്രോസ് ബ്ളിന്‍ഡ് കൃത്യമായി വലയിലത്തെിച്ചു. പകരക്കാരുടെ ബെഞ്ചില്‍നിന്ന് ഗ്രൗണ്ടിലത്തെിയ ജുവാന്‍ മാറ്റ 83ാം മിനിറ്റില്‍ അവസാന ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.