ഫിഫ റാങ്കിങ്; ഇന്ത്യ നില മെച്ചപ്പെടുത്തി

ന്യൂഡല്‍ഹി: ലാവോസിനെതിരായ തുടര്‍ച്ചയായ ജയങ്ങളുടെ കരുത്തില്‍ ഫിഫ ഫുട്ബാള്‍ റാങ്കിങ്ങില്‍ ഇന്ത്യ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 152ാം സ്ഥാനത്തത്തെി. കഴിഞ്ഞമാസം നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ലാവോസിനെ 6-1, 1-0 എന്നീ സ്കോറുകള്‍ക്ക് ഇന്ത്യ തോല്‍പിച്ചിരുന്നു. ഈ മത്സരങ്ങളുടെ ബലത്തില്‍ 49 പോയന്‍റാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണേഷ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഏഷ്യയില്‍ 27ാം സ്ഥാനത്തുമാണ്. ഫിഫ റാങ്കിങ്ങില്‍ 39ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. കൊറിയ, ഉസ്ബെകിസ്താന്‍, ജപ്പാന്‍, ആസ്ട്രേലിയ എന്നിവരാണ് പിന്നില്‍.

അതേസമയം, കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടെങ്കിലും റാങ്കിങ്ങില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയം തന്നെയാണ് രണ്ടാമത്. കൊളംബിയ, ജര്‍മനി, ചിലി എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലത്തെി. യൂറോ ചാമ്പ്യന്മാരായ പോര്‍ചുഗല്‍ നിലമെച്ചപ്പെടുത്തി ആറാം സ്ഥാനത്തത്തെി. റണ്ണറപ്പായ ഫ്രാന്‍സാണ് ഏഴാമത്. കോപയില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ബ്രസീല്‍ ഒമ്പതാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തുള്ള സ്പെയിനും പത്താം സ്ഥാനത്തുള്ള ഇറ്റലിയും ആദ്യ പത്തില്‍ ഇടംപിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT