മുംബൈ: ഐ.എസ്.എല്‍ രണ്ടാം സീസണ്‍ ഫൈനലിനു പിന്നാലെ നടന്ന അനിഷ്ടസംഭവങ്ങളില്‍ എഫ്.സി ഗോവക്കേര്‍പ്പെടുത്തിയ ശിക്ഷയില്‍ ഇളവ്. ഫൈനലിനു പിന്നാലെ ചെന്നൈയിന്‍ എഫ്.സി ക്യാപ്റ്റന്‍ എലാനോയെ പൊലീസ് സ്റ്റേഷന്‍ വരെയത്തെിച്ച നാണക്കേടിന് ഏര്‍പ്പെടുത്തിയ 11 കോടി പിഴയും മൂന്നാം സീസണില്‍ 15 പോയന്‍റ് പെനാല്‍റ്റിയുമാണ് ഐ.എസ്.എല്‍ റെഗുലേറ്ററി കമീഷന്‍െറ അപ്പീല്‍ പാനല്‍ പുന$പരിശോധിച്ച് തീര്‍പ്പാക്കിയത്. പിഴ ആറു കോടിയായി വെട്ടിച്ചുരുക്കിയ പാനല്‍, പോയന്‍റ് പെനാല്‍റ്റി റദ്ദാക്കി. ഇതോടെ, പുതിയ സീസണില്‍ ഗോവന്‍ ടീമിന് തുടക്കത്തില്‍ തന്നെ ആത്മവിശ്വാസത്തോടെ കളിക്കാം. ക്ളബിന്‍െറ സഹ ഉടമസ്ഥരായ ശ്രീനിവാസ ഡെംപോക്കും ദത്തരാജ സാല്‍ഗോക്കറിനും ഏര്‍പ്പെടുത്തിയ മൂന്നുവര്‍ഷത്തെ വിലക്കും പിന്‍വലിച്ചു. എന്നാല്‍, വിധിക്കു പിന്നാലെ ഇരുവരും എഫ്.സി ഗോവയിലെ നിക്ഷേപം പിന്‍വലിച്ചത് ഐ.സ്.എല്ലിനും ക്ളബിനും തിരിച്ചടിയായി. കഴിഞ്ഞ ഫൈനലിനു പിന്നാലെയുണ്ടായ സംഭവങ്ങള്‍ തങ്ങള്‍ക്കും കുടുംബത്തിനും മാനക്കേടായെന്നു കാണിച്ചാണ് സൂപ്പര്‍ ലീഗ് വിടുന്ന കാര്യം ഇരുവരും വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വീഡിയോകോണ്‍ എന്നിവരാണ് ക്ളബിന്‍െറ ശേഷിക്കുന്ന ഉടമസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.