പുണെ: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനുവേണ്ടി കളിച്ച വിദേശ താരങ്ങളായ ബ്രൂണോ ഹെരീറോ അരിയാസും ആന്ദ്രെ ബികെയും മൂന്നാം സീസണില്‍ പുണെ സിറ്റി എഫ്.സിയില്‍. ഇരുവരുമായും കരാറില്‍ ഒപ്പിട്ടതായി ക്ളബ് സി.ഇ.ഒ ഗൗരവ് മൊഡ്വെല്‍ അറിയിച്ചു. മധ്യനിര താരങ്ങളായ ഇരുവരും കഴിഞ്ഞ സീസണില്‍ നോര്‍ത് ഈസ്റ്റിന്‍െറ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍, ഓരോ ഗോള്‍ വീതമാണ് നേടിയത്. സ്പാനിഷ് താരമായ ബ്രൂണോ ഹെരീറോ സെവിയ്യ, ജിറോണ എന്നിവരുടെ താരമായിരുന്നു. ഐ.എസ്.എല്‍ പ്രഥമ സീസണില്‍ ഡല്‍ഹി ഡൈനാമോസിനായി കളിച്ചു. കാമറൂണ്‍ ദേശീയ ടീമംഗമായിരുന്ന ആന്ദ്രെ ബികെ എസ്പാന്യോള്‍, ബേണ്‍ലി, മിഡ്ല്‍ബറോ തുടങ്ങിയ പ്രമുഖ ക്ളബുകളുടെ താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.