ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ ചെന്നൈയിന്‍ എഫ്.സി നിരയിലേക്ക് ബല്‍ജിത് സിങ് സാഹ്നിയത്തെുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമായിരുന്നു ഈ വിംഗര്‍. ഐ.എസ്.എല്ലില്‍ 18 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളാണ് സാഹ്നിയുടെ പേരിലുള്ളത്. രണ്ടാം സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. എഫ്.സി ഗോവയുടെ ഗ്രിഗറി അര്‍ലോനിനെ തലകൊണ്ടിടിച്ചതിന് സാഹ്നിക്ക് കഴിഞ്ഞ സീസണില്‍ രണ്ട് കളികളില്‍ നിന്ന് വിലക്കും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. വിലക്ക് കഴിഞ്ഞിട്ടും കാര്യമായ അവസരം താരത്തിന് കിട്ടിയിരുന്നില്ല.
പഞ്ചാബില്‍ ജനിച്ച ബല്‍ജിത് സാഹ്നി ജെ.സി.ടി ഫഗ്വാരയുടെ അക്കാദമിയുടെ മികച്ച കണ്ടുപിടിത്തമാണ.് കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സിന്‍െറ താരമായിരുന്നു. 2007 മുതല്‍ 2010 വരെ ജെ.സി.ടിയിലും പിന്നീട് അഞ്ച് വര്‍ഷം ഈസ്റ്റ് ബംഗാളിലും കളിച്ച സാഹ്നി, മൂന്നുവട്ടം ഇന്ത്യന്‍ ടീമിലും ബൂട്ടണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.