820 കോടി രൂപ; പൊഗ്ബ യുനൈറ്റഡില്‍

ലണ്ടന്‍: നാലു വര്‍ഷം മുമ്പ് പറ്റിയ അബദ്ധം തിരുത്താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുടക്കിയ തുകയുടെ വലുപ്പം കേട്ടാല്‍ അതിശയിക്കും -820 കോടി രൂപ (11 കോടി യൂറോ/10 കോടി പൗണ്ട്). 2012ല്‍ അലക്സ് ഫെര്‍ഗൂസന്‍ വെറുംകൈയോടെ പറഞ്ഞുവിട്ട താരത്തെ തിരിച്ചുവിളിക്കാനാണ് ഇംഗ്ളീഷ് ക്ളബ് ഫുട്ബാള്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ റെക്കോഡ് തുക മുടക്കുന്നത്. പോള്‍ പൊഗ്ബയെന്ന ഫ്രഞ്ച് സ്ട്രൈക്കര്‍ക്കായുള്ള പോരാട്ടത്തില്‍ നിന്നും റയല്‍ മഡ്രിഡ് പിന്മാറിയതോടെ യുനൈറ്റഡ് താരത്തെ സ്വന്തമാക്കുന്നു. അഞ്ചുവര്‍ഷത്തെ കരാറില്‍ സൂപ്പര്‍താരം ഓള്‍ഡ് ട്രഫോഡിലത്തെുമ്പോള്‍ പ്രതിവാരം നല്‍കേണ്ട തുക 2.65 കോടി രൂപ. അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്ന റയല്‍ പിന്മാറിയതോടെ കരാറില്‍ ഒപ്പിടാന്‍ യുനൈറ്റഡും ഇറ്റാലിയന്‍ ക്ളബ് യുവന്‍റസും തയാറായെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍െറ ഭാഗമായി മെഡിക്കല്‍ പരിശോധന ആരംഭിച്ചു. 

2012ലാണ് യുനൈറ്റഡ് ഫ്രീ ട്രാന്‍സ്ഫറില്‍ പൊഗ്ബയെ യുവന്‍റസിന് നല്‍കിയത്. അന്ന് 19 വയസ്സ് പ്രായം. ഫെര്‍ഗൂസന്‍െറ വലിയ മണ്ടത്തരം എന്ന് സിദാന്‍ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് താരങ്ങള്‍ അന്നേ പറഞ്ഞിരുന്നു. നാലുവര്‍ഷത്തിനിപ്പുറം പൊഗ്ബ ലോകോത്തര താരമായി മാറിയപ്പോള്‍ ആ തെറ്റുതിരുത്താന്‍ തന്നെയായി യുനൈറ്റഡിന്‍െറ ശ്രമം. പരിശീലകനായി ജോസ് മൗറീന്യോ കൂടിയത്തെിയതോടെ കാര്യങ്ങള്‍ക്ക് വേഗതയേറി. അതേസമയം, പൊഗ്ബയുടെ ആരാധകരിലൊരാളായ സിനദിന്‍ സിദാനും കാത്തിരുന്നില്ല. റയല്‍ മഡ്രിഡിലേക്ക് താരത്തെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദഹം. വമ്പന്‍ ക്ളബുകള്‍ രംഗത്തത്തെിയതോടെ അവസരം മുതലെടുത്ത യുവന്‍റസ് റെക്കോഡ് തുകയും ആവശ്യപ്പെട്ടു. 12 കോടി യൂറോ ആയിരുന്നു യുവന്‍റസിന്‍െറ ആവശ്യം. 8-10 കോടി റയല്‍ വിലപറഞ്ഞെങ്കിലും യുവന്‍റസ് വഴങ്ങിയില്ല. ഒടുവില്‍ യുനൈറ്റഡിന്‍െറ 11 കോടിക്ക് സമ്മതം മൂളിയതോടെ ലോകഫുട്ബാളിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിന് വഴിയൊരുങ്ങി. 2.3 കോടി യൂറോയാണ് ലോകം ഞെട്ടിയ ട്രാന്‍സ്ഫറില്‍ ഏജന്‍റ് ഫീയായി മാത്രം നല്‍കേണ്ടത്.

2013ല്‍ വെയ്ല്‍സ് താരം ഗാരെത് ബെയ്ലിനായി റയല്‍ മഡ്രിഡ് മുടക്കിയ റെക്കോഡാണ് പൊഗ്ബ തിരുത്തിയത്. ടോട്ടന്‍ഹാമില്‍ നിന്നും ബെയ്ലിനെ സ്വന്തമാക്കാനായി റയല്‍ 10 കോടി യൂറോയാണ് മുടക്കിയത്. 8.6 കോടി പൗണ്ട്. 2009ല്‍ ക്രിസ്റ്റ്യാനോക്കായി റയല്‍ 9.4 കോടി യൂറോയാണ് ചിലവഴിച്ചത്. താരകൈമാറ്റത്തിലെ റെക്കോഡ് 2000ത്തിനു ശേഷം ആദ്യമായി റയലിന് കൈവിടുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.