ഫ്രാന്‍സിലെ സുരക്ഷയില്‍ ബ്രിട്ടന് ആശങ്ക

ലണ്ടന്‍: യൂറോകപ്പ് കാണാന്‍ ഫ്രാന്‍സിന് വണ്ടികയറുന്ന ഇംഗ്ളീഷുകാര്‍ക്ക് സര്‍ക്കാറിന്‍െറ മുന്നറിയിപ്പ്. തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഫ്രഞ്ച് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്റ്റേഡിയം, ബസ് സ്റ്റേഷന്‍, ആരാധകര്‍ക്കുള്ള പ്രത്യേക ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നവര്‍ സൂക്ഷിക്കണം. എപ്പോഴും ജാഗരൂകരായിരിക്കണം. സംഘാടകരുടെയും പ്രാദേശിക അതോറിറ്റികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യൂറോ കപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം യുക്രെയ്ന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, യുവാവിന്‍െറ അറസ്റ്റിന്‍െറ അടിസ്ഥാനത്തിലല്ല കാണികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ വക്താവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.