മുംബൈ: ഇന്ത്യന്‍ ഫുട്ബാളര്മാരായ ജാക്കിചന്ദ് സിങ്, ഐബര്ലാങ് ഖോങ്ജീ, ബൊയ്താങ് ഹാവോ കിപ് എന്നിവര്‍ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ മുംബൈ സിറ്റി എഫ്.സിക്കായി കളിക്കും. ഐ ലീഗിലെ പ്രകടനവുമായാണ് മൂവരും മുംബൈ നിരയിലത്തെുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ സാല്‍ഗോകര്‍ താരമായിരുന്ന ജാകിചന്ദ് സിങ് റോയല്‍ വാഹിങ്ദോയില് നിന്നാണ് ദേശീയശ്രദ്ധയിലത്തെുന്നത്. 2014-15 സീസണില്‍ ഐ ലീഗിലെ മികച്ച ഇന്ത്യന്‍ താരവുമായിരുന്നു. ഷില്ളോങ് ലജോങ്ങിന്െറ താരങ്ങളായിരുന്ന ഹാവോകിപും ഖോങ്ജിയും കഴിഞ്ഞ രണ്ട് സീസണിലും നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനു വേണ്ടിയാണ് സൂപ്പര്‍ ലീഗില്‍ കളിച്ചത്. മോഹന്ബഗാന് മിഡ്ഫീല്‍ഡര്‍ സൗവിക് ചക്രബര്തിയെയും സഹതാരം കീന്‍ ലെവിസിനെയും ഡല്‍ഹി ഡൈനാമോസ് നിലനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.