ഇംഗ്ളണ്ട് കോച്ച് സ്ഥാനമൊഴിഞ്ഞു

പാരിസ്: യൂറോകപ്പ് പ്രീക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനോട് 1-2ന തോറ്റ് നാണംകെട്ടതിന് പിന്നാലെ ഇംഗ്ളണ്ട് കോച്ച് റോയ് ഹോഡ്ജ്സണ്‍ സ്ഥാനമൊഴിഞ്ഞു. യൂറോ കപ്പിന് ശേഷം കരാര്‍ അവസാനിക്കാനിരുന്ന കോച്ച് പുതിയ കരാറിന് കാത്തുനില്‍ക്കാതെയാണ് പടിയിറങ്ങുന്നത്. രണ്ടുവര്‍ഷംകൂടി തുടരണമെന്നുണ്ടെങ്കിലും ജയമില്ലാതെ തുടരേണ്ടതില്ളെന്ന് അദ്ദേഹം പറഞ്ഞു. 68കാരനായ ഹോഡ്ജ്സണ്‍ 2012ല്‍ ഫാബിയോ കാപ്പെല്ളോയില്‍നിന്നാണ് ഇംഗ്ളണ്ടിന്‍െറ പരിശീലക പദവി ഏറ്റെടുത്തത്. അതേവര്‍ഷം ഇംഗ്ളണ്ടിനെ യൂറോകപ്പിന്‍െറ ക്വാര്‍ട്ടറിലത്തെിക്കാനായി.
ക്വാര്‍ട്ടറില്‍ ടീം ഇറ്റലിയോട് തോല്‍ക്കുകയായിരുന്നു. എന്നാല്‍, 2014ലെ ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍തന്നെ ഇംഗ്ളണ്ട് പുറത്തായി. 1958ന് ശേഷം ലോകകപ്പില്‍ ഇംഗ്ളണ്ടിന്‍െറ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. യൂറോ യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്ത് മത്സരങ്ങളും ജയിച്ചതോടെ ഹോഡ്ജ്സണിന്‍െറ ഗ്രാഫുയര്‍ന്നിരുന്നു. യൂറോക്കുശേഷവും അദ്ദേഹം തുടരുമെന്നും ഉറപ്പായിരുന്നു.
എന്നാല്‍, അപ്രതീക്ഷിത തോല്‍വി കോച്ചിനെ മനംമാറ്റത്തിന് പ്രേരിപ്പിച്ചു. തികച്ചും നിരാശനാണെന്നും വിചാരിച്ചപോലെ ടീമിന് ഉയരാനായില്ളെന്നും ഹോഡ്ജ്സണ്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.