കാഡിഫ്: ഗോള്‍ലൈന്‍ ടെക്നോളജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഫിഫയുടെ അംഗീകാരം. രാജ്യാന്തര ഫുട്ബാള്‍ അസോസിയേഷനു കീഴില്‍ കളിനിയമ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ അസോസിയേഷന്‍ ബോര്‍ഡ് യോഗത്തിലാണ് ഗോള്‍ലൈന്‍ ടെക്നോളജി രണ്ടുവര്‍ഷക്കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ അനുമതി നല്‍കിയത്. ലോക ഫുട്ബാളിലെ ചരിത്രതീരുമാനമെന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ പുതിയ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്. ടെക്നോളജിയുടെ ഗുണ-ദോഷവശങ്ങള്‍ ഐ.എഫ്.എ.ബി വിലയിരുത്തിയശേഷം ഗോള്‍വര സാങ്കേതികവിദ്യ (ജി.എല്‍.ടി) സ്ഥിരപ്പെടുത്തുന്നതില്‍ തീരുമാനമെടുക്കും. ജി.എല്‍.ടി പ്രകാരം മത്സരത്തിനിടെ റഫറിമാര്‍ക്ക് ഗോള്‍, റെഡ് കാര്‍ഡ്, പെനാല്‍റ്റി എന്നിവയില്‍ തീരുമാനമെടുക്കുന്നതിന് വിഡിയോ വിശകലനം ഉപയോഗിക്കാം. ആവശ്യാനുസരം ഗ്രൗണ്ടിന് പുറത്തുള്ള വിഡിയോ റഫറിയുമായി ആശയവിനിമയം നടത്തി മെയ്ന്‍ റഫറിക്ക് തീരുമാനമെടുക്കാം. ഇതിനു പുറമെ, എക്സ്ട്രാ ടൈമില്‍ നാലാം സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിക്കുന്നതിനും ഫിഫ അനുമതി നല്‍കി. എന്നാല്‍, ഏതു മത്സരം മുതല്‍ എന്ന് അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.