ഇന്ത്യ–തുര്‍ക്മെനിസ്താന്‍ മത്സരം 29ന് കൊച്ചിയിൽ; ടിക്കറ്റ് വില്‍പന നാളെമുതല്‍

കൊച്ചി: 2018 റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യാകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുമുള്ള ഇന്ത്യയുടെ അവസാന പ്രിലിമിനറി യോഗ്യതാ മത്സരം 29ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. തുര്‍ക്മെനിസ്താനാണ് എതിരാളികള്‍. വൈകുന്നേരം ആറിനാണ് മത്സരം. 24ന് തെഹ്റാനില്‍ ഇറാനെതിരായ മതത്സരത്തിനുശേഷം ഇന്ത്യന്‍ ടീം കൊച്ചിയിലത്തെും. ദുബൈയിലെ പരിശീലന ക്യാമ്പില്‍നിന്നായിരിക്കും തുര്‍ക്മെനിസ്താന്‍ കൊച്ചിയിലത്തെുക. ഗ്രൂപ് ഡിയില്‍ ഉള്‍പ്പെട്ട ഇന്ത്യ കഴിഞ്ഞ ആറ് മത്സരങ്ങളിലും തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അഞ്ച് ടീമുള്ള ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരാണ് തുര്‍ക്മെനിസ്താന്‍. ഒക്ടോബറില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇന്ത്യ 1-2ന് തുര്‍ക്മെനിസ്താനോട് തോറ്റിരുന്നു.
 ടിക്കറ്റ് വില്‍പന നാളെ തുടങ്ങും. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയായിരിക്കും വില്‍പന. വാര്‍ത്താ സമ്മേളനത്തില്‍ കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ , സെക്രട്ടറി പി. അനില്‍ കുമാര്‍ പങ്കെടുത്തു. കെ.എസ്.എല്‍ സംഘാടകരായ സെലിബ്രിറ്റി മാനേജ്മെന്‍റ് ഗ്രൂപ്പിന് ബംഗ്ളാദേശ് പ്രീമിയര്‍ ലീഗിന്‍െറകൂടി ചുമതലയുള്ളതുകൊണ്ടാണ് നേരത്തേ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടക്കാഞ്ഞത്. ഫ്രാഞ്ചൈസികളുടെയും താരങ്ങളുടെ ലേലത്തിന്‍െറയും പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അനില്‍കുമാര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.