യൂറോ കപ്പിന് ഇനി ഒന്നരമാസം; സന്നാഹ പോരാട്ടത്തില്‍ തോറ്റ് പോർച്ചുഗലും ഹോളണ്ടും

ലിസ്ബണ്‍: യൂറോ കപ്പിന് ഒന്നരമാസം മാത്രം ബാക്കിനില്‍ക്കെ സന്നാഹ പോരാട്ടത്തില്‍ പോര്‍ചുഗലിന് തോല്‍വി. സ്വന്തം ഗ്രൗണ്ടിലെ പോരാട്ടത്തില്‍ ബള്‍ഗേറിയയാണ് മറുപടിയില്ലാത്ത ഒരു ഗോളിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സംഘത്തെയും തോല്‍പിച്ചത്. 19ാം മിനിറ്റില്‍ മാഴ്സലീന്യോയിലൂടെ ബള്‍ഗേറിയയാണ് സ്കോര്‍ ചെയ്തത്. 65ാം മിനിറ്റില്‍ പോര്‍ചുഗലിന് പെനാല്‍റ്റിയിലൂടെ സമനിലക്ക് അവസരം ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോ പാഴാക്കി.  യൊഹാന്‍ ക്രൈഫിന് ആദരമര്‍പ്പിച്ചിറങ്ങിയ നെതര്‍ലന്‍ഡ്സും തോല്‍വി വഴങ്ങി. ഫ്രാന്‍സാണ് 3-2ന് ഡച്ചുകാരെ വീഴ്ത്തിയത്.  മറ്റു മത്സരങ്ങളില്‍ ബോസ്നിയ 3-0ത്തിന് ലക്സംബര്‍ഗിനെയും അയര്‍ലന്‍ഡ് 1-0ത്തിന് സ്വിറ്റ്സര്‍ലന്‍ഡിനെയും തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.