ലോകകപ്പ് യോഗ്യത മത്സരം: തുര്‍ക്മെനിസ്താന്‍ ടീം കൊച്ചിയിലത്തെി

കൊച്ചി: റഷ്യ ലോകകപ്പിനും ഏഷ്യാകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുമുള്ള പ്രിലിമിനറി യോഗ്യത മത്സരത്തിനായി തുര്‍ക്മെനിസ്താന്‍ ടീം കൊച്ചിയിലത്തെി. ദുബൈയിലെ പരിശീലന ക്യാമ്പില്‍നിന്ന് ടീം നേരിട്ട് കൊച്ചിയിലത്തെുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയത്തെിയ ടീം താമസസ്ഥലമായ ഹോട്ടല്‍ ക്രൗണ്‍ പ്ളാസയിലേക്ക് പോയി. വൈകിയത്തെിയതിനാല്‍ ഞായറാഴ്ച പരിശീലനം നടത്തിയില്ല. 
തിങ്കളാഴ്ച വൈകീട്ട് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനിറങ്ങും. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ തിങ്കളാഴ്ച രാവിലെയും പരിശീലനം നടത്തും. അതേസമയം, ഇന്ത്യന്‍ ടീം ഇന്നലെയും കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. വൈകീട്ട് അഞ്ചുമുതല്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന് കീഴിലായിരുന്നു പരിശീലനം. 
ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ഇന്ത്യ-തുര്‍ക്മെനിസ്താന്‍ മത്സരം. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ് ഡിയില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്‍ക്മെനിസ്താന്‍. ഏഴ് കളിയില്‍നിന്ന് മൂന്നുവീതം ജയവും തോല്‍വിയും ഒരു സമനിലയുമായി 10 പോയിന്‍റാണ് അവരുടെ സമ്പാദ്യം. ഏഴ് മത്സരങ്ങളില്‍ ആറും തോറ്റ് മൂന്ന് പോയിന്‍റുമായി അവസാന സ്ഥാനത്താണ് ഇന്ത്യ. സോണി സിക്സില്‍ കളി തത്സമയം സംപ്രേഷണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.