മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ വെയ്ന്‍ റൂണിയുടെ സെഞ്ച്വറിയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ സീസണിന് കൊടിയിറക്കം. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ച മത്സരത്തില്‍ എ.എഫ്.സി ബേണ്‍മൗതിനെ 3-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായി. സ്വന്തം മണ്ണില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിക്കു മുന്നില്‍ വെയ്ന്‍ റൂണിയിലൂടെ 43ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. യുനൈറ്റഡില്‍ പത്ത് സീസണ്‍ പൂര്‍ത്തിയാക്കിയ റൂണിക്ക് സീസണിലെ എട്ടാം ഗോള്‍ മാത്രമായിരുന്നെങ്കില്‍ ഓള്‍ഡ് ട്രാഫോഡ് മുറ്റത്ത് സെഞ്ച്വറി തൊട്ടു. സീസണിന്‍െറ കൊടിയിറക്കത്തിലെ അങ്കത്തിലായിരുന്നു ഈ നേട്ടമെന്ന പ്രത്യേകതയുമുണ്ട്.
രണ്ടാം പകുതിയില്‍ മാര്‍കസ് റാഷ്ഫോഡാണ് (74) അടുത്ത ഗോള്‍ നേടിയത്. 87ാം മിനിറ്റില്‍ ആഷ്ലി യങ് മൂന്നാം ഗോള്‍ സ്കോര്‍ ചെയ്ത് വിജയമുറപ്പിച്ചു. ക്രിസ് സ്മാളിങ്ങിന്‍െറ സെല്‍ഫ് ഗോളിലൂടെയാണ് ബേണ്‍മൗത് ആശ്വാസ ഗോള്‍ നേടിയത്. 38 കളിയില്‍ 66 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ്. എന്നാല്‍, ഗോള്‍ശരാശരിയിലെ മുന്‍തൂക്കം സിറ്റിയെ നാലാമതാക്കി. ഒപ്പം ചാമ്പ്യന്‍സ് ലീഗ് പ്ളേഓഫ് റൗണ്ട് യോഗ്യതയും. അഞ്ചാമതായ യുനൈറ്റഡ് യൂറോപ ലീഗ് ഗ്രൂപ് റൗണ്ട് യോഗ്യതകൊണ്ട് തൃപ്തിപ്പെട്ടു. സതാംപ്ടനാണ് ആറാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.