മലയാളി ഗോള്‍കീപ്പര്‍ രഹനേഷ് നോര്‍ത് ഈസ്റ്റില്‍ തുടരും

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷ് തുടര്‍ച്ചയായി മൂന്നാം സീസണിലും നോര്‍ത് ഈസ്റ്റ് യുനൈറ്റഡില്‍ തന്നെ തുടരും. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഗോള്‍കീപ്പറായിരുന്ന രഹനേഷിനായി മറ്റു ക്ളബുകള്‍ വലയെറിഞ്ഞെങ്കിലും നോര്‍ത് ഈസ്റ്റ് വിട്ടുകൊടുത്തില്ല. കോഴിക്കോട് സ്വദേശിയായ 23കാരന്‍ പ്രഥമ സീസണില്‍ തന്നെ ക്ളബിന്‍െറ മുന്‍നിര ഗോളിയായി ചാമ്പ്യന്‍ഷിപ്പില്‍ പേരെടുത്തിരുന്നു. ഇക്കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഈസ്റ്റ് ബംഗാളിനായും ഗ്ളൗസണിഞ്ഞു.

അതേസമയം, ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപാലിനെ നോര്‍ത് ഈസ്റ്റ് സ്വന്തംനിരയിലത്തെിച്ചു. കഴിഞ്ഞ രണ്ടു സീസണിലും മുംബൈ സിറ്റി എഫ്.സി താരമായിരുന്നു സുബ്രതാപാല്‍. മൂന്നാം സീസണില്‍ മറ്റു നാല് താരങ്ങളെ കൂടി നോര്‍ത് ഈസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സീസണിലും കേരള ബ്ളാസ്റ്റേഴ്സിനായി കളിച്ച നിര്‍മല്‍ ഛേത്രി, റൗളിന്‍ ബോര്‍ജസ്, ഷൗവിക് ഘോഷ്, സുമിത് പാസ്സി എന്നിവരെയാണ് പുതിയ ബ്രസീലിയന്‍ കോച്ച് സെര്‍ജിയോ ഫാരിയാസ് ടീമിലത്തെിച്ചത്. പുതിയ താരങ്ങളെ സ്വാഗതം ചെയ്ത ക്ളബ് ഉടമ ജോണ്‍ എബ്രഹാം, വരും സീസണില്‍ കിരീടപ്രതീക്ഷയോടെയാണ് ടീം ഒരുക്കുന്നതെന്നും വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.