എ.എഫ്.സി കപ്പ്: ബംഗളൂരു ക്വാര്‍ട്ടറില്‍

ഹോങ്കോങ്: എ.എഫ്.സി കപ്പ് ഫുട്ബാളില്‍ ബംഗളൂരു എഫ്.സി ക്വാര്‍ട്ടറില്‍. ഹോങ്കോങ് ക്ളബായ കിറ്റ്ചീസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് അവരുടെ തട്ടകത്തില്‍ തോല്‍പിച്ചാണ് നീലപ്പട അവസാന എട്ടിലത്തെിയത്.

സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവിലാണ് മോങ്കോങ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്ളബ് ചരിത്രം കുറിച്ചത്. കൗമാര താരം ഡാനിയേല്‍ ലാല്‍ഹിലിംപുയയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ ക്ളബാണ് ബംഗളൂരു എഫ്.സി. 30 മിനിറ്റില്‍ യൂജിങ്സണ്‍ ലിങ്ദോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സുനില്‍ ഛേത്രിക്ക് പിഴച്ചില്ല.  

സമനിലഗോളിന്‍െറ ആവേശം വിട്ടുമാറും മുമ്പെ, വീണ്ടും ഛേത്രി മാജിക്. 33ാം മിനിറ്റില്‍ വലതുവശത്തുനിന്ന് മലയാളി താരം റിനോ ആന്‍േറായുടെ അളന്നുമുറിച്ച പാസില്‍നിന്ന് ഛേത്രിയുടെ ഹെഡര്‍. 51ാം മിനിറ്റിലായിരുന്നു  ലാല്‍ഹിലിംപുയിലൂടെ ബംഗളൂരുവിന്‍െറ വിജയ ഗോള്‍ (3-2).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.