കോഴിക്കോട്: മൈതാനമില്ല, പരിശീലിപ്പിക്കാന്‍ കായികാധ്യാപകനില്ല. എന്നിട്ടും കടപ്പുറത്തെ മണലില്‍ പന്തുതട്ടിയ അനുഭവസമ്പത്തുമായി കോഴിക്കോട്ടുനിന്ന് രണ്ടുപേര്‍ ഡല്‍ഹി ഡൈനാമോസിന്‍െറ കളരിയിലേക്ക് പോകുകയാണ്. മത്സ്യബന്ധനം തൊഴിലാക്കിയ കോഴിക്കോട് പയ്യാനക്കലിലെ നിര്‍ധന കുടുംബങ്ങളിലെ എം.കെ. ഫൗസാനും എ.പി. സല്‍മാനും ഡല്‍ഹി ഡൈനാമോസ് ജൂനിയര്‍ സ്കൂള്‍ ടീമിലേക്ക് പോകുമ്പോള്‍ പയ്യാനക്കല്‍ ഗവ. വി.എച്ച്.എസ്.എസിനും അഭിമാനിക്കാം. സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥികളായ ഇരുവരെയും ഡല്‍ഹി ഡൈനാമോസിലേക്ക് കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്.
സ്വന്തമായി കളിസ്ഥലമോ കായികാധ്യാപകനോ ഇല്ലാത്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കൂടുതലും പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍നിന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ക്ളബിലെ ജൂനിയര്‍ ടീമില്‍ ഇരുവരും ചേരുന്നത്. സ്കൂളിലെ പ്രൈമറി വിഭാഗത്തിലെ അധ്യാപകനായ കൊയിലാണ്ടി നെല്യാടിക്കടവ് സ്വദേശിയായ രവി പാണക്കുനിയാണ് അഞ്ചുവര്‍ഷമായി ഇരുവരെയും പരിശീലിപ്പിക്കുന്നത്. തന്‍െറ പരിശീലനമൊന്നുമല്ളെന്നും ചെറുപ്പം മുതല്‍ കടപ്പുറത്ത് പന്തുതട്ടിയുള്ള അനുഭവസമ്പത്താണ് ഈ മിടുക്കരെ തുണച്ചതെന്നും രവി പറയുന്നു. സ്കൂള്‍ തലത്തിലും ക്ളബ് മത്സരങ്ങളിലും ഇരുവരും സ്ഥിരമായി കളിക്കാറുണ്ട്്.
സ്കൂളിലെ അധ്യാപകരാണ് പിന്തുണ നല്‍കുന്നത്. പയ്യാനക്കല്‍ പുളിക്കല്‍ തൊടിയില്‍ സെയ്തലവിയുടെയും റാദിയയുടെയും മകനാണ് സല്‍മാന്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ അബ്ദുറഹിമാന്‍െറയും ഫാത്തിമയുടെയും മകനാണ് ഫൗസാന്‍. വീട്ടിലെ ദുരിതങ്ങള്‍ക്കിടയിലും കാല്‍പ്പന്തുകളിയെ ഇരുവരും നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഡല്‍ഹി ഡൈനാമോസിന്‍െറ സെലക്ഷന്‍െറ ഭാഗമായി കക്കോടി എഫ്.സി ഇന്‍റര്‍നാഷനല്‍ ക്ളബിന്‍െറ ജില്ലാതല, മേഖലാതല മത്സരങ്ങളില്‍ ഇരുവരും പങ്കെടുത്തു. രണ്ടുപേര്‍ മാത്രം കളിക്കുന്ന കാല്‍പ്പന്തുകളിയുടെ ടൂര്‍ണമെന്‍റിലാണ് ഇരുവരും സ്കൂളിനെ പ്രതിനിധാനംചെയ്ത് മത്സരിച്ചത്. ജില്ലയില്‍നിന്നും ജയിച്ചു കയറിയതിനത്തെുടര്‍ന്ന് തുടര്‍ന്ന് മേഖലാ മത്സരത്തിലും മുന്നേറി. പിന്നീട് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി. കളിക്കളത്തിലെ ഇരുവരുടെയും കായിക്ഷമത ഡല്‍ഹി ഡൈനാമോസ് ടീം അധികൃതരെ അദ്ഭുതപ്പെടുത്തി. ഡല്‍ഹിയിലെ ക്യാമ്പിലേക്ക് പോകുന്നതിന് മുന്നോടിയായി ഇരുവരും കക്കോടിയില്‍ പരിശീലനത്തിലാണ്. വിദേശ പരിശീലനമുള്‍പ്പെടെ ലഭിക്കുന്നതോടെ ഡല്‍ഹി ഡൈനാമോസിന്‍െറ സീനിയര്‍ ടീമില്‍ ഈ മിടുക്കര്‍ പന്തുതട്ടാനുള്ള സാധ്യതയും വിദൂരമല്ല.സര്‍ക്കാര്‍ സ്കൂളില്‍നിന്നുള്ള ഇരുവരുടെയും നേട്ടം അധികമാരും അറിഞ്ഞിട്ടില്ളെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ളെന്നുമുള്ള പരിഭവവും അധ്യാപകന്‍ രവി മറച്ചുവെക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.