കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ കൊമ്പുകുലുക്കാന്‍ ഒരുങ്ങുന്ന കേരളാ ബ്ളാസ്റ്റേഴ്സ് അടവുകള്‍ തേച്ചുമിനുക്കാന്‍ വിദേശത്തത്തെി. രണ്ടാംഘട്ട പരിശീലനത്തിനായി തായ്ലന്‍ഡിലേക്കാണ് ടീം പറന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് ടീം ബാങ്കോക്കിലേക്ക് യാത്രയായത്.
10 ദിവസത്തെ പരിശീലനമാണ് ബാങ്കോക്കില്‍ ക്രമീകരിച്ചിരിക്കുന്നത്. 27 താരങ്ങളില്‍ 18 പേരും ടീമിനൊപ്പമുണ്ട്. ഫുക്കെറ്റിലെ നാഷനല്‍ ഫുട്ബാള്‍ ട്രെയ്നിങ് സെന്‍ററിലാണ് പരിശീലനം. തായ്ലന്‍ഡിലെ പ്രീമിയര്‍ ലീഗ്, ഒന്നാം ഡിവിഷന്‍ ക്ളബുകളുമായി ബ്ളാസ്റ്റേഴ്സ് പരിശീലനമത്സരങ്ങള്‍ കളിക്കും. മറ്റു യൂത്ത് ക്ളബുകളുമായും കളിക്കാന്‍ സാധ്യതയുണ്ട്. തായ്ലന്‍ഡിലെ ചൂടുള്ള കാലാവസ്ഥയിലുള്ള പരിശീലനം ടീമിനേറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ പറഞ്ഞു.
ഇന്ത്യക്ക് കളിക്കണമെന്ന് ഇപ്പോഴും മോഹം –ചോപ്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജഴ്സി അണിയാനുള്ള അഭിലാഷം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നതായി കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് താരം മൈക്കല്‍ ചോപ്ര. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാസ്പോര്‍ട്ട് ത്യജിക്കാന്‍ ഒരുക്കമാണെന്ന് ചോപ്ര വ്യക്തമാക്കി. ഇന്ത്യക്ക് കളിക്കുകയെന്ന മോഹം ഇപ്പോഴുമുണ്ട്. യഥാര്‍ഥത്തില്‍ ഞാനിപ്പോള്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. -ചോപ്ര പറഞ്ഞു. പ്രായം 32 ആയെങ്കിലും ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തന്‍െറ മുന്നിലും തുറക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ ന്യൂകാസില്‍ യുനൈറ്റഡ്, സണ്ടര്‍ലന്‍ഡ് താരമായ ചോപ്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.