എ.എഫ്.സി കപ്പ് സെമി ആദ്യപാദം ബംഗളൂരുവിന് നിര്‍ണായക സമനില

ജോഹര്‍ ബാഹ്റു (മലേഷ്യ): കരുത്തരായ എതിരാളികള്‍ക്കെതിരെ ധീരതയോടെ പൊരുതിയ ബംഗളൂരു എഫ്.സിക്ക് എ.എഫ്.സി കപ്പ് ക്ളബ് ഫുട്ബാളിന്‍െറ സെമി ഫൈനല്‍ ആദ്യപാദത്തില്‍ അഭിമാനാര്‍ഹമായ സമനില. മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരായ ജെ.ഡി.ടിയെ അവരുടെ മണ്ണില്‍ 1-1ന് സമനിലയില്‍ തളച്ചാണ് സുനില്‍ ഛേത്രിയും കൂട്ടരും കളംവിട്ടത്. നിലവിലെ ജേതാക്കള്‍ കൂടിയായ എതിരാളികള്‍ക്കെതിരെ ആദ്യപകുതിയില്‍ ഗംഭീരമായാണ് ബംഗളൂരു പൊരുതിയത്. ഫിനിഷിങ്ങിലെ പോരായ്മയാണ് ഇന്ത്യന്‍ ടീമിന് വലിയൊരു വിജയം നേടാനാവാതെ പോയത്.

53ാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസിലൂടെ ജെ.ഡി.ടിയാണ് മുന്നിലത്തെിയത്. 57ാം മിനിറ്റില്‍ മിടുക്കനായ യൂജിന്‍സണ്‍ ലിങ്ദോയാണ് സമനില പിടിച്ചത്.  എവേ ഗോളിന്‍െറ ആനുകൂല്യത്തോടെ അടുത്ത മാസം 19ന് രണ്ടാം പാദത്തിനായി സ്വന്തം തട്ടകമായ ബംഗളൂരുവില്‍ ബംഗളൂരു എഫ്.സി ഇറങ്ങും.
4-4-1-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളി തുടങ്ങിയത്. പിന്നീട് മധ്യനിരയില്‍ അഞ്ചു പേരെ നിരത്തി ആല്‍ബര്‍ട്ട്റോക്ക എന്ന പരിശീലകന്‍ ബംഗളൂരുവിന്‍െറ തന്ത്രം മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.