14ന് നടക്കുന്ന ലോകകപ്പിെൻറ ഉദ്ഘാടന ചടങ്ങിൽ അതിഥികളായി മൂന്ന് താരങ്ങളെത്തും. ബ്രസീലിെൻറ മുൻ ചാമ്പ്യൻ താരം റൊണാൾഡോ, സംഗീതജ്ഞൻ റോബി വില്ല്യംസ്, റഷ്യൻ ഒപേറ ഗായിക എയ്ഡ ഗരിഫുല്ലിന എന്നീ പ്രതിഭകളാണ് ഉദ്ഘാടനേവദിയായ ലുഷ്നികി സ്റ്റേഡിയത്തിൽ ഒന്നിക്കുന്നത്. മുൻ ലോകകപ്പുകളിൽനിന്ന് വ്യത്യസ്താമയാവും ഇക്കുറി ഉദ്ഘാടന ചടങ്ങെന്നാണ് സംഘാടകരുടെ അവകാശവാദം. സംഗീതത്തിനു പ്രാധാന്യം നൽകി വെറും അരമണിക്കൂർ മാത്രമാവും ചടങ്ങ്. ആതിഥേയ രാജ്യത്തിെൻറ പാരമ്പര്യവും ഫുട്ബാളും സമന്വയിക്കുന്ന രീതിയിലാവും ഇത്.
ആടിയും പാടിയും ഫാൻ ഫെസ്റ്റ്
ലോകകപ്പ് ലഹരി തെരുവിലേക്കും നഗരങ്ങളിലേക്കും ഒഴുക്കി ലോകകപ്പിെൻറ ആകർഷകമായ ഫാൻ ഫെസ്റ്റിന് തുടക്കമായി. ആയിരക്കണക്കിന് ആരാധകർക്ക് ഒന്നിക്കാൻ സൗകര്യമുള്ള ഫാൻ ഫെസ്റ്റ് സോൺ ഒരുമാസം നീളും. മോസ്കോയിലെ ലുഷ്നിക് സ്റ്റേഡിയത്തിനരികിലെ സോൺ മുൻ ഫ്രഞ്ച് താരം മാഴ്സൽ ഡിസെയ്ലിയും റഷ്യൻ താരം അലക്സാണ്ടർ കെർസഖോവും ചേർന്ന് ആരാധകർക്ക് സമർപ്പിച്ചു. കാൽലക്ഷം പേർ സാക്ഷികളായെന്നാണ് റിപ്പോർട്ട്. ഇേത മാതൃകയിൽ ലോകകപ്പിെൻറ മറ്റ് 10 നഗരികളിലും സോണുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.