ലോക ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരാൻ മൂന്നു മാസത്തിൽതാഴെ മാത്രം സമയം ശേഷിക്കെ ടീമുകൾ പടയൊരുക്കം തുടങ്ങുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര, ഭൂഖണ്ഡ ലീഗ് മത്സരങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽതന്നെ ദേശീയ ടീമുകൾ സൗഹൃദ മത്സരങ്ങളുടെ മൈതാനങ്ങളിൽ വരുംദിവസങ്ങളിൽ ബൂട്ടുകെട്ടിയിറങ്ങുകയാണ്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ലോക ഫുട്ബാളിലെ കൊമ്പന്മാരടക്കം നിരവധി ടീമുകളാണ് പന്തുതട്ടുക. പതിവ് സൗഹൃദ മത്സരങ്ങളുടെ അലസതയിൽനിന്ന് ഉണർന്ന് ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിടുക എന്നതാണ് മിക്ക പരിശീലകരും ലക്ഷ്യമിടുന്നത് എന്നതിനാൽ പോരാട്ടങ്ങൾ പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ലോകം.
പ്രമുഖ ടീമുകൾ കളത്തിൽ ലോക ഫുട്ബാളിലെ പ്രമുഖ ടീമുകളെല്ലാം സൗഹൃദ മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്. ലോകചാമ്പ്യന്മാരായ ജർമനി, റണ്ണേഴ്സ് അപ് അർജൻറീന, കരുത്തരായ ബ്രസീൽ, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ, ഫ്രാൻസ്, ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ വമ്പന്മാരായ ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ ടീമുകളെല്ലാം പോരിനിറങ്ങുന്നുണ്ട്.
വ്യാഴാഴ്ച അഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഫിലിപ്പീൻസ്-ഫിജി, ചൈന-വെയിൽസ്, അൽജീരിയ-താൻസനിയ, ഫറോ െഎലൻഡ്സ്-ലാത്വിയ, മാൾട്ട-ലക്സ്ംബർഗ് എന്നിവയാണ് വ്യാഴാഴ്ചത്തെ കളികൾ. കരുത്തരായ ബ്രസീലും ആതിഥേയരായ റഷ്യയും തമ്മിലുള്ള കളിയാണ് വെള്ളിയാഴ്ചത്തെ പ്രധാന ആകർഷണം. മുൻനിര ടീമുകളുടെ പട്ടികയിലില്ലെങ്കിലും ലോകകപ്പിന് അരങ്ങൊരുക്കുന്ന ടീമായതിനാൽ മികച്ച മുന്നൊരുക്കത്തിനുള്ള ശ്രമത്തിലാണ് റഷ്യ.
ബ്രസീലാവെട്ട സൂപ്പർതാരം നെയ്മറുടെ അഭാവത്തിലും സമീപകാലത്തെ മികവുറ്റ പ്രകടനം തുടരാനുള്ള ഒരുക്കത്തിലാണ്. ഡെന്മാർക്-പനാമ, ഉറുഗ്വായ്-ചെക് റിപ്പബ്ലിക്, ജപ്പാൻ-മാലി, അസർബൈജാൻ-ബലാറസ്, സൈപ്രസ്-മോണ്ടിനെഗ്രോ, ബൾഗേറിയ-ബോസ്നിയ, നോർവേ-ആസ്ട്രേലിയ, സെനഗൽ-ഉസ്ബകിസ്താൻ, തുർക്കി-അയർലൻഡ്, ഗ്രീസ്-സ്വിറ്റ്സർലൻഡ്, ഹംഗറി-കസാഖ്സ്താൻ, തുനീഷ്യ-ഇറാൻ എന്നിവയാണ് അന്നത്തെ മറ്റു കളികൾ.
വമ്പൻ പോരുകൾ ശനിയാഴ്ച ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങൾ ശനിയാഴ്ചയാണ്. ജർമനിയും സ്പെയിനും കൊമ്പുകോർക്കുേമ്പാൾ അർജൻറീന ഇറ്റലിയെയും ഇംഗ്ലണ്ട് നെതർലൻഡ്സിനെയും പോർചുഗൽ ഇൗജിപ്തിനെയും ഫ്രാൻസ് കൊളംബിയയെയും നേരിടും. ശനിയാഴ്ച പുലർച്ചക്ക് ഇന്ത്യൻ സമയം 1.15നാണ് ഇൗ മത്സരങ്ങൾ. അന്നത്തെ മറ്റു കളികൾ.
മൊേറാക്കോ x സെർബിയ, ആസ്ട്രിയ x സ്ലൊവീനിയ, പോളണ്ട് x നൈജീരിയ, സ്കോട്ലൻഡ് x കോസ്റ്ററീക, പെറു x ക്രൊയേഷ്യ, മെക്സിക്കോ x െഎസ്ലൻഡ്, അർമീനിയ x എസ്തോണിയ, വടക്കൻ അയർലൻഡ് x ദക്ഷിണ കൊറിയ, ജോർജിയ x ലിേത്വനിയ, സ്വീഡൻ x ചിലി, ഇസ്രായേൽ x റുമേനിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.