ന്യൂഡൽഹി: 2022 ഫുട്ബാൾ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സാധ്യത ടീ മിൽ നാല് മലയാളികൾ. പ്രതിരോധ താരം അനസ് എടത്തൊടിക, മധ്യനിരക്കാരായ സഹൽ അബ്ദു ൽ സമദ്, ആഷിഖ് കുരുണിയൻ, സ്ട്രൈക്കർ ജോബി ജസ്റ്റിൻ എന്നിവരാണ് കോച്ച് ഇഗോർ സ്റ്റിമാകിെൻറ 34 അംഗ സംഘത്തിൽ ഇടം നേടിയത്. സെപ്റ്റംബർ അഞ്ചിനാണ് യോഗ്യതാ റൗണ്ട് മത്സരങ്ങളുടെ തുടക്കം.
ഒമാനാണ് ആദ്യ മത്സരത്തിലെ എതിരാളികൾ. 10ന് ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരും ലോകകപ്പ് ആതിഥേയരുമായ ഖത്തറിനെ നേരിടും. ബംഗ്ലാദേശും അഫ്ഗാനിസ്താനുമായി ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.
34 അംഗ സാധ്യത ടീം
ഗോൾകീപ്പേഴ്സ്: ഗുർപ്രീത് സിങ്, അമരിന്ദർ സിങ്, കമൽജിത് സിങ്, വിശാൽ കെയ്ത്.
പ്രതിരോധം: രാഹുൽ ഭേകെ, നിഷുകുമാർ, പ്രിതം കോടൽ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ, അൻവർ അലി, നരേന്ദർ ഗഹ്ലോട്ട്, സർതക് ഗൊലുയി, ആദിൽ ഖാൻ, സലാം രഞ്ജൻ സിങ്, സുഭാഷിശ് ബോസ്, ജെറി ലാൽറിൻസുവാല, മന്ദർ റാവു ദേശായ്.
മധ്യനിര: നിഖിൽ പൂജാരി, ഉദാന്ത സിങ്, അനിരുദ്ധ് ഥാപ്പ, റേയ്നിയർ ഫെർണാണ്ടസ്, വിനിത് റായ്, സഹൽ അബ്ദുൽ സമദ്, അമർജിത് സിങ് കിയാം, പ്രണോയ് ഹാൾഡർ, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലിയൻസുവാല ചാങ്തെ, ഹാളിചരൺ നർസാരി, ആഷിഖ് കുരുണിയൻ.
ഫോർവേഡ്: ബൽവന്ത് സിങ്, സുനിൽ േഛത്രി, ജോബി ജസ്റ്റിൻ, ഫാറൂഖ് ചൗധരി, മൻവിർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.