കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്‍െറ സെമിപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് വീണ്ടും നാട്ടിലേക്ക്. 11ന് അസര്‍ബൈജാനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ടിനുള്ള വടക്കന്‍ അയര്‍ലന്‍ഡ് ടീമില്‍ ഇടംനേടിയതോടെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഹ്യൂസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിനു പിന്നാലെ ദേശീയ ടീമിനൊപ്പം ചേരും. എട്ടിന് ഗോവക്കെതിരെയും 12ന് ചെന്നൈയിനെതിരെയും കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കാനാവില്ളെന്നാണ് ഹ്യൂസ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.
16ന് ക്രൊയേഷ്യക്കെതിരായ സൗഹൃദ ഫുട്ബാളും കഴിഞ്ഞേ പ്രതിരോധനിരയിലെ സൂപ്പര്‍താരം ബ്ളാസ്റ്റേഴ്സിനൊപ്പം ചേരൂ. 19ന് മുംബൈ സിറ്റിക്കെതിരായ എവേ മാച്ചില്‍ തിരിച്ചത്തെുമെന്നാണ് പ്രതീക്ഷ. തന്‍െറ അഭാവത്തില്‍ സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിങ്കാനും ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിലെ ജോലി ഭംഗിയാക്കുമെന്ന് ആരാധകരോട് ക്ഷമാപണം നടത്തിക്കൊണ്ട് ഹ്യൂസ് വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതാമത്സരം കാരണം ഐ.എസ്.എല്‍ സീസണിലെ ആദ്യ മത്സരങ്ങളിലും ഹ്യൂസ് ബ്ളാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല.
നിലവില്‍ ഒമ്പത് പോയന്‍റുമായി ആറാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.