കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ മിന്നിത്തിളങ്ങിയ മലയാളി താരം സഹൽ അബ്ദു ൽ സമദിനെ കൈവിടാതെ കേരള ബ്ലാസ്റ്റേഴ്സ്. താരവുമായി മൂന്നു വർഷത്തേക്ക് കരാർ പുതു ക്കിയതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് അറിയിച്ചു. 2022വരെയാണ് പുതിയ കരാർ. കഴിഞ്ഞ സീസണിൽ മികച്ച ഭാവിതാരമായി തെരഞ്ഞെടുക്കപ്പെട്ട സഹൽ 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയിരുന്നു.
Sahal ini nammude swantham! #SahalStays #KeralaBlasters pic.twitter.com/TzNjayidVd
— Kerala Blasters FC (@KeralaBlasters) May 11, 2019
ഒരു ഗോളടിച്ച താരം, മധ്യനിരയിൽ ടീമിെൻറ േപ്ലമേക്കറായി ആരാധകരുടെയും പരിശീലകരുടെയും ഇഷ്ടതാരമായി മാറി. 2017ൽ രണ്ടാം ഡിവിഷൻ ലീഗിൽ തിളങ്ങിയ താരം ദിമിതർ ബെർബറ്റോവിെൻറ പകരക്കാരനായാണ് സീനിയർ ടീമിൽ അരങ്ങേറുന്നത്. കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസിെൻറ െപ്ലയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യവുമായി. അടുത്തിടെ അണ്ടർ 23 ദേശീയ ടീമിലും ഇടംപിടിച്ചു. ആരാധകർ ‘ഇന്ത്യൻ ഒാസിൽ’ എന്ന് വിളിക്കുന്ന സഹൽ, കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.