‘‘എതിരാളികൾക്ക് ഇൗ ടീമിനെ നേരിടുന്നത് അത്ര എളുപ്പമാവില്ല. തോൽക്കാൻ ഇഷ്ടമില ്ലാത്ത സംഘമാണ് ഞങ്ങൾ. അടുത്ത കാലത്തായി അതു തെളിയിക്കുകയും ചെയ്തു. കൃത്യമായ പ്ലാനോ ടു കൂടിയാണ് യു.എ.ഇയിലെത്തിയിരിക്കുന്നത്’’ -ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ േഛത്രിയുടെ വാക്കുകളെ ആരാധകർക്ക് വിശ്വസിക്കാം. കാൽപന്തുകളിയിലെ രാജാക്കന്മാർ വാഴുന്ന എ.എഫ്. സി ഏഷ്യൻ കപ്പിൽ പുതിയ ചരിത്രം രചിക്കാനിറങ്ങുന്ന സുനിൽ ഛേത്രിക്കും കൂട്ടർക്കും 130 കോ ടി ജനങ്ങളുടെ സല്യൂട്ട്. ഗ്രൂപ് ‘എ’യിൽ ആതിഥേയരായ യു.എ.ഇ, മുൻ ചാമ്പ്യന്മാരായ തായ്ലൻഡ്, മുൻ സെമിഫൈനലിസ്റ്റുകളായ ബഹ്റൈൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ.
1964െൻറ ഒാർമകളിൽ മൂന്നു തവണ മാത്രം ഏഷ്യൻ കപ്പ് കളിക്കാൻ ഭാഗ്യം ലഭിച്ച ഇന്ത്യ മുൻ റണ്ണേഴ്സ് അപ്പുകളാണെന്നത് അൽപം അത്ഭുതത്തോടെയേ ഇന്ന് കേൾക്കാനാവൂ. ഭാഗ്യവും സാഹചര്യവും എല്ലാം ഒത്തുവന്നപ്പോൾ, 1964ൽ രണ്ടാം സ്ഥാനം ഇന്ത്യ നേടി. റൗണ്ട് റോബിനിലൂടെ വിജയികളെ കണ്ടെത്തിയ ആ ടൂർണമെൻറിൽ വെസ്റ്റ് സോണിൽനിന്ന് ചാമ്പ്യന്മാരായാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിക്കുന്നത്. 16 ടീമുകൾ വിവിധ കാരണങ്ങളാൽ ഏഷ്യൻ കപ്പിൽനിന്ന് പിന്മാറിയതും ഇന്ത്യക്ക് നേട്ടമായി.
ഒടുവിൽ ഫൈനൽ റൗണ്ടിൽ ദക്ഷിണ കൊറിയയെയും ഹോേങ്കാങ്ങിനെയും അട്ടിമറിച്ച് ക്യാപ്റ്റൻ ഇന്ദർ സിങ്ങിെൻറ നേതൃത്വത്തിലുള്ള ഇന്ത്യ ഇസ്രായേലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി. സെയ്ദ് നയീമുദ്ദീൻ, ചുനി ഗോസ്വാമി, പീറ്റർ തങ്കരാജ് എന്നീ സൂപ്പർ താരങ്ങളായിരുന്നു അന്ന് പടയണിയിൽ. പിന്നീട് 14 വർഷങ്ങൾക്കു ശേഷമാണ് (1984) ഇന്ത്യക്ക് യോഗ്യത ലഭിക്കുന്നത്. നീണ്ട ഇടവേള വീണ്ടും. ഫുട്ബാൾ ഫെഡറേഷെൻറ അമരക്കാരും ടീമിെൻറ േകാച്ചുമാരും മാറിമാറിവന്നെങ്കിലും ഏഷ്യൻ കപ്പിൽ ബൂട്ടണിയുന്നത് സ്വപ്നമായി അവശേഷിച്ചു. പിന്നീട് രണ്ട് ഇംഗ്ലീഷ് മാനേജർമാരാണ് ഇന്ത്യക്ക് കാൽപന്തുകളിയിൽ മേൽവിലാസമുണ്ടാക്കിയത്.
മുൻ ഇംഗ്ലീഷ് താരങ്ങളായ ബോബ് ഹൂട്ടനും നിലവിലെ കോച്ചു കൂടിയായ സ്റ്റീഫൻ കോൺസ്റ്റൈൻറനും. ഹൂട്ടെൻറ (2006-2011) പരിശീലന കാലത്ത് ദീർഘ കാലത്തിനുശേഷം (2011 ഖത്തർ) ഇന്ത്യ വീണ്ടും ഏഷ്യൻ കപ്പിൽ യോഗ്യത നേടി. അദ്ദേഹം പടിയിറങ്ങിയതിനു പിന്നാലെ ഫിഫ റാങ്കിങ്ങിൽ 173ാം സ്ഥാനം വരെയിറങ്ങിയ ഇന്ത്യയെ കോൺസ്റ്റൈൻറൻ വീണ്ടും ഉയിർത്തെഴുന്നേൽപിച്ച് യു.എ.ഇ ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കൊടുത്തു. 2014ൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ബിഗ് ബ്രേക്കും ഇൗ യോഗ്യതക്ക് ഒരു കാരണമായി.
പവർഫുൾ ടീംരാജ്യാന്തര തലത്തിലും ആഭ്യന്തര ലീഗിലും തിളങ്ങിനിൽക്കുന്ന ഒരുപിടി താരങ്ങളുമായാണ് കോൺസ്റ്റൈൻറൻ യു.എ.ഇയിലേക്ക് പറന്നത്.ക്യാപ്റ്റനും ടീമിെൻറ കുന്തമുനയുമായ സുനിൽ േഛത്രി, ചെന്നൈയിെൻറ സ്ട്രൈക്കർ ജെജെ, മധ്യനിരയിൽ മനോഹരമായി പന്ത് കൈവശംവെക്കുന്ന റോളിൻ ബോർഗസ്, ഉഡന്ത സിങ്, അനിരുദ്ധ് ഥാപ, പ്രണോയ് ഹാൽദാർ, യുവതാരം ആശിഖ് കുരുണിയൻ, പ്രതിരോധ നിരയിലെ പിഴക്കാത്ത കാലുകൾ സന്ദേഷ് ജിങ്കാൻ, അനസ് എടത്തൊടിക, ബാറിനു മുന്നിലെ ചോരാത്ത കൈകളുമായി ഗുർപ്രീത് സിങ് സന്ധു... ഇങ്ങെന നീളുന്നു ഇന്ത്യൻ നിര. ആതിഥേയരും റാങ്കിങ്ങിൽ ഏറെ മുന്നിലുള്ളവരുമായ യു.എ.ഇയോട് അൽപം വിയർക്കുമെങ്കിലും ബഹ്റൈനെയും തായ്ലൻഡിനെയും മറികടന്ന് ഇന്ത്യക്ക് നോക്കൗട്ടിലേക്ക് മുന്നേറാനാവുമെന്നാണ് കോച്ചിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.