അൽെഎൻ: ഏഷ്യൻ കപ്പിൽ കന്നിക്കിരീടം തേടിയെത്തിയ ചൈനക്ക് ജയത്തോടെ തുടക്കം. ഗ്രൂപ് ‘ സി’യിലെ ആദ്യ മത്സരത്തിൽ കിർഗിസ്താനെതിരെ 2-1നായിരുന്നു ഇറ്റലിയുടെ ലോകചാമ്പ്യൻ കേ ാച്ച് മാഴ്സലോ ലിപ്പി പരിശീലിപ്പിച്ച ചൈനയുടെ ജയം. കളിയിൽ മേധാവിത്വം ചൈനക്കായിരുന്നെങ്കിലും ആദ്യം സ്കോർ ചെയ്തത് കിർഗിസ്താനായിരുന്നു.
42ാം മിനിറ്റിൽ അഖിലിദിൻ ഇസ്രാലിയോവിലൂടെ കിർഗിസ്താൻ വന്മതിൽ പിളർത്തി.
ആദ്യ ഗോളിെൻറ ലീഡ് നിലനിർത്താൻ സ്വന്തം ഗോളി അനുവദിച്ചില്ല. എക്കാലവും വേട്ടയാടാൻ പാകമായ രണ്ട് മണ്ടത്തരങ്ങളിൽ ടീം തോറ്റു. 50ാം മിനിറ്റിൽ സെൽഫ് ഗോളായും, 78ാം മിനിറ്റിൽ ചൈനയുടെ ദബാവോയു മുന്നേറ്റത്തിനു മുന്നിൽ സ്ഥാനം മറന്നും ഗോളി വില്ലനായി. ഗ്രൂപിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയ ഫിലിപ്പൈൻസിെന 1-0ത്തിന് തോൽപിച്ചു. 67ാം മിനിറ്റിൽ ഉയി ജോ ഹ്വാങ്ങാണ് സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.